Viral Video | ദുബൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനയാത്രയില്‍ അമ്മയെ ഞെട്ടിച്ച് മലയാളി പൈലറ്റ്; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
Oct 12, 2023, 18:43 IST
കൊച്ചി: (KVARTHA) സമൂഹ മാധ്യമങ്ങളിലൂടെ പല വീഡിയോകളും പ്രചരിക്കാറുണ്ട്. അവയില്‍ മിക്കവയും വൈറലാകാറുമുണ്ട്. അത്തരത്തില്‍ ഒരു വിമാനയാത്രയ്ക്കിടെ അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കിയ മലയാളി പൈലറ്റിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഇന്‍ഡിഗോ വിമാനത്തില്‍ നിന്നുമുള്ള വീഡിയോ ആണ് വൈറലായത്
Keywords: Viral video: IndiGo pilot's surprise for his mother on flight leaves her speechless, Kochi, News, Viral Video, IndiGo Pilot, Social Media, Vimal, Latha, Social Media, Kerala News.
തിരക്കുപിടിച്ച ജീവിതത്തില്‍ സ്വന്തം മാതാപിതാക്കള്‍ക്ക് സന്തോഷം കൊടുക്കാന്‍ പറ്റുന്നത് വലിയ കാര്യമാണ്. അങ്ങനെ ജോലിക്കിടയിലും അമ്മയുടെ മുഖത്ത് വലിയൊരു പുഞ്ചിരി കൊണ്ടുവന്ന മകന്റെയും അമ്മയുടെയും വീഡിയോ ആണ് ഇത്.
വിമാനത്തില്‍ കയറിയ അമ്മ തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് പൈലറ്റായ മകനെയാണ്. തീരെ പ്രതീക്ഷിക്കാത്ത കണ്ടുമുട്ടല്‍ ആയതുകൊണ്ടുതന്നെ സന്തോഷവും അമ്പരപ്പും ഒക്കെ ആ മുഖത്ത് കാണാം. സന്തോഷത്തോടെ മകനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന അമ്മയുടെ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് ഇതുവരെ കണ്ടത്.
മലയാളി പൈലറ്റായ വിമല്‍ ശശിധരന്‍ ആണ് അമ്മയെ ഞെട്ടിച്ചത്. അമ്മയ്ക്ക് ഇങ്ങനെയൊരു സര്‍പ്രൈസ് കൊടുക്കണമെന്ന് കുറച്ചു നാളുകളായി ആഗ്രഹമുണ്ടായിരുന്നുവെന്ന് വിമല്‍ പറയുന്നു.
വീഡിയോയെ കുറിച്ച് വിമല്‍ പറയുന്നത്:
അമ്മ ലതയും സഹോദരന്‍ വിശാലും ദുബൈയില്‍ നിന്നും നാട്ടിലേക്കു പോകാന്‍ നേരത്തെ തന്നെ ടികറ്റ് ബുക് ചെയ്തിരുന്നു. ദുബൈ ടു കൊച്ചി ഫ്‌ളൈറ്റ് ആയിരുന്നു അത്. അന്നത്തെ ദിവസം എനിക്ക് വേറൊരു ഫ്‌ളൈറ്റ് ഡ്യൂടി ആയിരുന്നു.
എന്റെ ഷെഡ്യൂള്‍ കുടുംബത്തിന് അറിയാം. ഞാന്‍ വേറെ ഏതോ ഫ്‌ളൈറ്റിലാണെന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ എന്നെ അമ്മ തീരെ പ്രതീക്ഷിച്ചില്ല. ഫ്‌ളൈറ്റിലെ ഫസ്റ്റ് ഓഫിസര്‍ എന്റെ സുഹൃത്തായിരുന്നു. അദ്ദേഹമാണ് വീഡിയോ എടുക്കാന്‍ സഹായിച്ചത്- എന്നും വിമല്‍ പറയുന്നു.
അമ്മ ഞെട്ടാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഒന്നര മാസത്തിനു ശേഷമാണ് ഇരുവരും കാണുന്നത്. വിമലിന്റെ അച്ഛനും അമ്മയും കൊച്ചിയിലാണ് താമസിക്കുന്നത്. വിമല്‍ ബംഗ്ലൂരുവിലും. ഈ മാസം അവസാനം വീട്ടിലേക്കു പോകാനാണ് വിമല്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിനു മുന്‍പു തന്നെ ഇങ്ങനെയൊരു അവസരമുണ്ടായി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.