Balabhaskar's death | വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം: ഫോണുകളുടെ ശാസ്ത്രീയ പരിശോധന സംബന്ധിച്ച് സി ബി ഐക്ക് കോടതിയുടെ അന്ത്യശാസനം

 


തിരുവനന്തപുരം: (www.kvartha.com) വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന എന്തുകൊണ്ട് നടത്തിയില്ലെന്ന് സി ബി ഐയോട് തിരുവനന്തപുരം സി ജെ എം കോടതി. വിഷയത്തില്‍ ഈ മാസം 16 ന് വിശദീകരണം നല്‍കണമെന്നും സി ബി ഐക്ക് കോടതി അന്ത്യശാസനം നല്‍കി.

Balabhaskar's death | വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം: ഫോണുകളുടെ ശാസ്ത്രീയ പരിശോധന സംബന്ധിച്ച് സി ബി ഐക്ക് കോടതിയുടെ അന്ത്യശാസനം

എന്നാല്‍ വിശദീകരണത്തിന് ഒരു മാസം സമയം വേണമെന്ന് സി ബി ഐ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി. ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്നും അസ്വാഭാവികതയില്ലെന്നും സി ബി ഐ കോടതിയില്‍ വാദിച്ചു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേര്‍ന്ന് ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്നും മരണത്തില്‍ സി ബി ഐയുടെ റിപോര്‍ട് തള്ളണമെന്നും ആവശ്യപ്പെട്ട് അച്ഛന്‍ ഉണ്ണി ആണ് തിരുവനന്തപുരം സി ജെ എം കോടതിയെ സമീപിച്ചത്. ബാലഭാസ്‌കര്‍ കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നില്‍ അസ്വാഭാവികതയില്ലെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍.

വണ്ടിയോടിച്ചിരുന്ന അര്‍ജുനെ പ്രതിയാക്കി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. അമിത വേഗതയിലും അശ്രദ്ധയോടെയും അര്‍ജുന്‍ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്നും സിബിഐ സംഘം കണ്ടെത്തി. സാക്ഷിയായി രംഗത്ത് വന്ന സോബിക്കെതിരെയും കേസെടുത്തു. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്.

സി ബി ഐ 132 സാക്ഷി മൊഴികളും 100 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. 2018 സെപ്തംബര്‍ 25 നാണ് അപകടം നടന്നത്. അപകടത്തില്‍ ബാലഭാസ്‌കറും മകളും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ചുവന്നു. അര്‍ജുന് സാരമായി പരിക്കേറ്റിരുന്നില്ല. തിരുവനന്തപുരം സി ജെ എം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. സി ബി ഐ, ഡി വൈ എസ്പി അനന്തകൃഷ്ണനാണ് കുറ്റപത്രം നല്‍കിയത്.

Keywords: Violinist Balabhaskar's death: Court gives CBI ultimatum on scientific examination of phones, Thiruvananthapuram, News, Trending, CBI, Court, Accidental Death, Kerala.








ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia