Violent explosion | കണ്ണൂരില് ജില്ലാ കോടതി വളപ്പില് ഉഗ്രസ്ഫോടനം
Jul 2, 2022, 14:24 IST
ADVERTISEMENT
കണ്ണൂര്: (www.kvartha.com) കണ്ണൂരില് ജില്ലാ കോടതി വളപ്പില് ഉഗ്രസ്ഫോടനം. രാവിലെ 11.30 ഓടെ പരിസരം വൃത്തിയാക്കിയശേഷം ചപ്പുചവറുകള്ക്ക് തീയിട്ടപ്പോഴാണ് സ്ഫോടനമുണ്ടായത്. സംഭവത്തില് ആര്ക്കും പരിക്കില്ല.
പഴയ ട്യൂബ് ലൈറ്റുകള് പൊട്ടിത്തെറിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്. ആറ് കോടതികള് പ്രവര്ത്തിക്കുന്ന വളപ്പില് വലിയ ശബ്ദമുണ്ടായത് ആശങ്കയ്ക്കിടയാക്കിയിരുന്നു.
സ്ഥലത്ത് ഡോഗ് സക്വാഡ് എത്തി പരിശോധന നടത്തി. വലിയ ശബ്ദമുണ്ടായെങ്കിലും ബോംബ് സ്ഫോടനമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബോംബ് പൊട്ടുമ്പോള് ഉണ്ടാവുന്ന അവശിഷ്ടങ്ങളോ മണമോ ഒന്നും ശ്രദ്ധയില്പെട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Violent explosion at district court premises in Kannur, Kannur, News, Blast, Court, Police, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

