Rahul Gandhi | ഇ ഡിയെക്കൊണ്ട് 5 ദിവസം ചോദ്യം ചെയ്യിപ്പിച്ചാല്‍ ഭയപ്പെടുത്താനാകുമെന്ന് പ്രധാനമന്ത്രി വിചാരിക്കുന്നു; ഓഫിസിന് നേരെ അക്രമം നടത്തി ഭീഷണിപ്പെടുത്താമെന്ന് സിപിഎമും കരുതുന്നു; കേന്ദ്രത്തിനെതിരെയും സംസ്ഥാനത്തിനെതിരെയും കടുത്ത വിമര്‍ശനവുമായി വയനാടിലെത്തിയ രാഹുല്‍ ഗാന്ധി

 


ADVERTISEMENT

ബത്തേരി: (www.kvartha.com) വയനാട്ടിലെ തന്റെ ഓഫിസിന് നേരെയുണ്ടായ ആക്രമണത്തിനുശേഷം ആദ്യമായി കേരളത്തിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കേന്ദ്രത്തിനുനേരെയും പിണറായി സര്‍കാരിനെതിരേയും ആഞ്ഞടിച്ചു.

ബിജെപിയും സിപിഎമ്മും അക്രമത്തിലാണ് വിശ്വസിക്കുന്നതെന്നും അക്രമത്തിലൂടെ ജനങ്ങളെ ഭീഷണിപ്പെടുത്തി അവരുടെ അഭിപ്രായം മാറ്റിയെടുക്കാമെന്നു കരുതുന്നവരാണ് ഇരുകൂട്ടരുമെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.


Rahul Gandhi | ഇ ഡിയെക്കൊണ്ട് 5 ദിവസം ചോദ്യം ചെയ്യിപ്പിച്ചാല്‍ ഭയപ്പെടുത്താനാകുമെന്ന് പ്രധാനമന്ത്രി വിചാരിക്കുന്നു; ഓഫിസിന് നേരെ അക്രമം നടത്തി ഭീഷണിപ്പെടുത്താമെന്ന് സിപിഎമും കരുതുന്നു; കേന്ദ്രത്തിനെതിരെയും സംസ്ഥാനത്തിനെതിരെയും കടുത്ത വിമര്‍ശനവുമായി വയനാടിലെത്തിയ രാഹുല്‍ ഗാന്ധി

ഇ ഡിയെക്കൊണ്ട് അഞ്ചുദിവസം ചോദ്യം ചെയ്യിപ്പിച്ചാല്‍ എന്നെ ഭയപ്പെടുത്താനാകുമെന്ന് പ്രധാനമന്ത്രി വിചാരിക്കുമ്പോള്‍ എന്റെ ഓഫിസിനു നേരെ അക്രമം നടത്തി എന്നെ ഭീഷണിപ്പെടുത്താമെന്ന് സിപിഎമും കരുതുന്നു. എന്നാല്‍, അക്രമത്തിലൂടെയും ഹിംസയിലൂടെയും ആളുകളുടെ അഭിപ്രായം മാറ്റിയെടുക്കാനാവില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ആത്മധൈര്യമില്ലാത്തതിനാലാണ് ബിജെപിയും സിപിഎമും അക്രമത്തിന്റെ പാത സ്വീകരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍കാരുകളുടെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെ യുഡിഎഫ് നടത്തിയ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ബഫര്‍ സോണില്‍ ജനവാസ കേന്ദ്രങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ലെന്നാണ് യുഡിഎഫിന്റെ നിലപാട്. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നത് എല്‍ഡിഎഫും മുഖ്യമന്ത്രിയും അവസാനിപ്പിക്കണം. എന്റെ ഓഫിസ് തകര്‍ത്തതുകൊണ്ടൊന്നും കാര്യമില്ല. പന്ത് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ കോര്‍ടിലാണ്. കേരളത്തിലെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നത്.

പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി പെട്ടെന്നു തന്നെ ഇടപെടണം. എല്‍ഡിഎഫ് സര്‍കാര്‍ ബഫര്‍ സോണില്‍ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പെടുത്തിയാല്‍ കോണ്‍ഗ്രസ് ശക്തമായി ചെറുക്കും. യുഡിഎഫും കോണ്‍ഗ്രസും മാത്രമല്ല, വയനാട്ടിലെ ജനങ്ങളാകെ ഈ നിലപാടിലാണെന്നു മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും രാഹുല്‍ പറഞ്ഞു.

വയനാട്ടുകാരെ അക്രമത്തിലൂടെയോ ഭീഷണിപ്പെടുത്തിയോ പിന്മാറ്റാന്‍ കഴിയില്ല. കര്‍ഷകനിയമങ്ങള്‍ മോദിയെക്കൊണ്ട് പിന്‍വലിപ്പിച്ചതു പോലെ ബഫര്‍ സോണ്‍ പ്രഖ്യാപനവും പിന്‍വലിപ്പിക്കും' എന്നും രാഹുല്‍ പറഞ്ഞു.

Keywords: ‘ Violence never resolves problems,’ Rahul Gandhi in Wayanad after office attacked, Wayanadu, News, Rahul Gandhi, Politics, Criticism, CPM, BJP, Trending, Kerala.












Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia