Violence | പാനൂരില്‍ അക്രമം തുടരുന്നു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് തകര്‍ത്തതായി പരാതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പാനൂര്‍: (www.kvartha.com) നഗരസഭയിലെ പൂക്കോത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് തകര്‍ത്തതായി പരാതി. ചൊവ്വാഴ്ച പുലര്‍ചെ ആറംഗ സംഘം കോണ്‍ഗ്രസ് ബൂത് പ്രസിഡന്റായ രാജീവന്റെ പൂക്കോം വലിയാണ്ടി പീടികയിലെ വീടിന് നേരെ അക്രമം നടത്തിയെന്നാണ് പരാതി. അക്രമികള്‍  വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും കല്ലെറിയുകയും ചെയ്തതായാണ് ആരോപണം. പാനൂര്‍  നഗരസഭയിലെ മുപ്പത്തി ആറാം വാര്‍ഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്.
Aster mims 04/11/2022

ചൊവ്വാഴ്ച പുലര്‍ചെ ഒരു മണിക്ക് ശേഷമാണ് അക്രമം നടന്നതെന്ന് വീട്ടുകാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. ബഹളം കേട്ട് എഴുന്നേറ്റ് വീടിന് പുറത്തുവരുമ്പോഴെക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന്   കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചു .

Violence | പാനൂരില്‍ അക്രമം തുടരുന്നു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് തകര്‍ത്തതായി പരാതി


കഴിഞ്ഞ ദിവസം പന്ന്യന്നൂര്‍ കുറുമ്പക്കാവ് ക്ഷേത്രപരിസരത്ത് ഉത്സവത്തിനിടെ  ആര്‍എസ്എസ് - കോണ്‍ഗ്രസ്  പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ആര്‍എസ്എസ് നേതാവായ അനിഷ്, അതുല്‍ എന്നിവര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സന്ദീപിനും പരുക്കേറ്റിരുന്നു. ഇതിനു ശേഷം കോണ്‍ഗ്രസ് പാനൂര്‍ ബ്ലോക് പ്രസിഡന്റായ ഹാശിമിനും വെട്ടേറ്റു. 

ഗുരുതരമായി പരുക്കേറ്റ ഹാശിം കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്ത് സംഘര്‍ഷമൊഴിവാക്കുന്നതിനായി സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. അക്രമികളെ അറസ്റ്റു ചെയ്യാന്‍ പൊലീസ് തയ്യാറാകണമെന്ന് രാജീവന്റെ വീട്‌ സന്ദര്‍ശിച്ചുകൊണ്ടു ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

Keywords: News,Kerala,State,attack,DCC,Violence,Top-Headlines,Trending, Congress,Politics,party, Violence continues in Panoor 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia