Complaint Letter | പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂടിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ അക്രമം; വാര്‍ത്താ വിതരണ മന്ത്രിക്ക് കത്തയച്ച് ഡോ. വി ശിവദാസന്‍ എം പി
Jan 26, 2024, 14:40 IST
കണ്ണൂര്‍: (KVARTHA) പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂടിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ ക്രൂരമായ ആക്രമണമാണ് സംഘപരിവാര്‍ നടത്തിയിരിക്കുന്നതെന്ന് ഡോ. വി ശിവദാസന്‍ എംപി ആരോപിച്ചു. വിദ്യാര്‍ഥികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫിലിം ഇന്‍സ്റ്റിറ്റിയൂട് ചെയര്‍മാനും അഭിനേതാവുമായ ആര്‍ മാധവനും, കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രി അനുരാഗ് ഠാക്കൂറിനും എം പി കത്ത് നല്‍കി.
'രാം കേ നാം' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച കാംപസില്‍, മുദ്രാവാക്യം വിളികളുമായി ഒരു സംഘം ആളുകള്‍ പ്രവേശിച്ച് വിദ്യാര്‍ഥിനികളെയടക്കം ശാരീരികമായി ആക്രമിക്കുകയാണുണ്ടായത്. പ്രഗത്ഭരായ ചലച്ചിത്ര നിര്‍മാതാക്കളെയും അഭിനേതാക്കളെയും പരിശീലിപ്പിച്ച അന്താരാഷ്ട്ര അംഗീകാരമുള്ള ഒരു സ്ഥാപനം പോലും ബിജെപി ഭരണത്തില്‍ സുരക്ഷിതമല്ല എന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത് എന്ന് വി ശിവദാസന്‍ കുറിപ്പില്‍ പറഞ്ഞു.

Keywords: Violence against students of Pune Film Institute; By sending a letter to the Minister of Information and Distribution, Dr. V Sivadasan MP, Kannur, News, Attack, Students, Allegation, Letter, Pune Film Institute, BJP, Girl Students, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.