Booked | പരസ്യമദ്യപാനം ചോദ്യം ചെയ്ത വൈദികന് നേരെയുള്ള അക്രമം; യുവാവിനെതിരെ പൊലീസ് കേസെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ആലക്കോട് സെന്റ് മേരീസ് പള്ളിക്ക് സമീപം കാര്‍ നിര്‍ത്തിയിട്ട് പരസ്യ മദ്യപാനം നടത്തിയത് ചോദ്യം ചെയ്ത വിരോധത്തിന് വൈദികനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും പള്ളി മുറിക്ക് സമീപത്ത് അതിക്രമിച്ചു കയറി ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ആനന്ദ് രാജി(27)നെതിരെയാണ് കേസെടുത്തത്.

Booked | പരസ്യമദ്യപാനം ചോദ്യം ചെയ്ത വൈദികന് നേരെയുള്ള അക്രമം; യുവാവിനെതിരെ പൊലീസ് കേസെടുത്തു

ആലക്കോട് സെന്റ് മേരീസ് പള്ളി വികാരി ഫാ. ഇമ്മാനുവല്‍ ആട്ടേല്‍ ആലക്കോട് സിഐ എംപി വിനീഷ് കുമാറിന് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആലക്കോട് ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് പുതുമനക്ക് നേരെയാണ് ആനന്ദ് രാജ് ഉള്‍പെട്ട സംഘം കയ്യേറ്റശ്രമം നടത്തിയതെന്നാണ് പരാതി.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. മദ്യപാന വിളയാട്ടം നടത്തിയതിന് ഇയാള്‍ക്കെതിരെ അന്ന് തന്നെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. ഇതിനിടെയാണ് ആലക്കോട് പള്ളി പാരീഷ് കൗണ്‍സില്‍ യോഗ തീരുമാന പ്രകാരം ഫൊറോന വികാരി നല്‍കിയ പരാതിയില്‍ വീണ്ടും കേസെടുത്തത്.

Keywords:  Violence against priest who questioned public drinking; police registered case against youth, Kannur, News, Police, Case, Complaint, Assault, Public drinking, Anad Raj, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia