Protest | ഏഷ്യാനെറ്റ് കൊച്ചി ഓഫിസിന് നേരെയുണ്ടായ അക്രമം: കെയുഡബ്ല്യുജെ പ്രതിഷേധ പ്രകടനം നടത്തി

 


കണ്ണൂര്‍: (www.kvartha.com) ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജനല്‍ ഓഫീസില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കേരള മാധ്യമ പ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

കണ്ണൂര്‍ പ്രസ് ക്ലബില്‍ നിന്നാരംഭിച്ച പ്രകടനം കലക്ടറേറ്റിന് മുന്നിലൂടെ പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം കെയുഡബ്ല്യുജെ സംസ്ഥാന കമിറ്റിയംഗം പ്രശാന്ത് പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷത വഹിച്ചു.

Protest | ഏഷ്യാനെറ്റ് കൊച്ചി ഓഫിസിന് നേരെയുണ്ടായ അക്രമം: കെയുഡബ്ല്യുജെ പ്രതിഷേധ പ്രകടനം നടത്തി

സെക്രടറി കെ വിജേഷ്, മുന്‍ സംസ്ഥാന ജെനറല്‍ സെക്രടറി സി നാരായണന്‍, ജില്ലാ വൈസ് പ്രസിഡന്റ് സബീന പദ്മന്‍, എക്‌സിക്യുടീവ് കമിറ്റിയംഗം എന്‍വി മഹേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. എക്‌സിക്യൂടീവ് കമിറ്റിയംഗങ്ങളായ ടിപി വിപിന്‍ദാസ്, ശ്രീജിത് പരിയാരം എന്നിവര്‍ നേതൃത്വം നല്‍കി.
           
Protest | ഏഷ്യാനെറ്റ് കൊച്ചി ഓഫിസിന് നേരെയുണ്ടായ അക്രമം: കെയുഡബ്ല്യുജെ പ്രതിഷേധ പ്രകടനം നടത്തി

Keywords: Violence against Asianet Kochi office: KUWJ staged a protest, Kannur, News, Protest, Asianet, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia