സര്‍ക്കാര്‍ ഭൂപരിഷ്‌കരണ നിമയം കര്‍ശനമാക്കുമ്പോഴും കണ്ണുവെട്ടിച്ച് രാജഗിരി എസ്‌റ്റേറ്റിലെ 278 ഏക്കര്‍ സ്വകാര്യ കമ്പനിക്ക് വിറ്റു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പത്തനംതിട്ട:(www.kvartha.com 05/08/2017) രാജഗിരി എസ്‌റ്റേറ്റിലെ 278 ഏക്കര്‍ ഭൂമി പാട്ടവ്യവസ്ഥ ലംഘിച്ച് സ്വകാര്യ കമ്പനിക്ക് വിറ്റു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ റവന്യൂ മന്ത്രിയുടെ ഉത്തരവ്. പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ കൂടല്‍, കലഞ്ഞൂര്‍ വില്ലേജുകളിലാണ് രാജഗിരി എസ്‌റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ കണ്ണായ ഭൂമിയായ 278 ഏക്കറാണ് പാട്ടവ്യവസ്ഥ ലംഘിച്ച് ഏനാദിമംഗലം സബ് രജിസ്റ്റാര്‍ ഓഫീസിലെ 1674ാം നമ്പര്‍ ആധാര പ്രകാരം സ്വകാര്യ കമ്പനിക്ക് വിറ്റത്.

സര്‍ക്കാര്‍ പാട്ടം നല്‍കിയ ഭൂമി മറിച്ചുവില്‍ക്കാന്‍ പാടില്ലന്ന കര്‍ശന നിയമം നിലനില്‍ക്കെയാണ് 278.96 ഏക്കര്‍ സ്ഥലം കൊല്ലത്ത് സ്‌കൈ ഗ്രീന്‍ കമ്പനിക്ക് വിറ്റത്. ഈ ദൂമി അനധികൃതമായി പോക്കുവരവ് ചെയ്യാന്‍ 2011 മുതല്‍ ശ്രമം തുടങ്ങിയെങ്കിലും നടന്നില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലയളവില്‍ നടന്ന ചില ഭൂമി ഇടപാടുകള്‍ വിവാദമുണ്ടായ സമയത്ത് ഈ ഭൂമിയും പോക്കുവരവ് ചെയ്തു നല്‍കി.

സര്‍ക്കാര്‍ ഭൂപരിഷ്‌കരണ നിമയം കര്‍ശനമാക്കുമ്പോഴും കണ്ണുവെട്ടിച്ച് രാജഗിരി എസ്‌റ്റേറ്റിലെ 278 ഏക്കര്‍ സ്വകാര്യ കമ്പനിക്ക് വിറ്റു

മന്ത്രി അടൂര്‍ പ്രകാശ് റവന്യൂ മന്ത്രിയായിരിക്കുമ്പോള്‍ സ്വന്തം മണ്ഡലത്തിലെ ഈ പോക്കുവരവ് ഇടപാടിന് 2015 ഏപ്രില്‍ പത്തിനാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് ഹരികിഷോര്‍ ഉത്തരവിട്ടത്. എന്നാല്‍ ഈ ഉത്തരവ് പുറത്തിറങ്ങിയിട്ടും കീഴ് ഉദ്യോഗസ്ഥര്‍ വസ്തുപേരില്‍ കൂട്ടിനല്‍കിയില്ല തുടര്‍ന്ന് കളക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. ഇതിനു പിന്നാലെ മേല്‍ ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം താങ്ങാനാവാതെ 278 ഏക്കര്‍ സ്ഥലം പോക്കുവരവ് ചെയ്തു നല്‍കുന്നു എന്ന് ഫയലില്‍ കുറിച്ച ശേഷം ഡെപ്യൂട്ടി തഹസീല്‍ദാര്‍ വസ്തു കമ്പനിക്ക് പേരില്‍ കൂട്ടി നല്‍കി.

പോക്കുവരവ് നടപടിക്കിടെ വസ്തുവിലെ തേക്കുമരങ്ങള്‍ മുറിക്കാന്‍ അന്നത്തെ പത്തനംതിട്ട ഗവ. പ്ലീഡര്‍ സാബു തോമസിനോട് നിയമോപദേശം തേടിയിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ ഭൂമിയാണന്നും മരംമുറിക്കാന്‍ പറ്റില്ലന്നും നിയമോപദേശം ലഭിച്ചു. ഒരു തുണ്ടു ഭൂമിക്കായി ഭൂരഹിതര്‍ കോന്നിയിലെ ചെങ്ങറയുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ദൂസമരം നടത്തുന്നതിനിടയിലാണ് സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ട ഭൂമി സ്വകാര്യ മേഖലയ്ക്ക് സര്‍വ നിയമങ്ങളും ലംഘിച്ച് നല്‍കിയിരിക്കുന്നത്.

നിയമം ലംഘിച്ച് ഭൂമി സ്വകാര്യ കമ്പനിക്ക് പോക്ക് വരവ് ചെയ്ത് കൊടുത്തതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ലാന്‍ഡ് റവന്യു കമ്മീഷണറോടും പത്തനംതിട്ട ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keyword: News, Kerala, Minister, Government, District Collector, Notice,Pathanamthitta, Violation of rules allegedin Rajagiri Estate sale.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia