സീനിയര്‍ സൂപ്രണ്ട് ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് മൂന്നാറിൽ വിനോദസഞ്ചാരം നടത്തുന്നതായി പരാതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (www.kvartha.com 12.05.2021) ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ വനം ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് മൂന്നാറിലെ വിവിധ മേഖലകളില്‍ വിനോദസഞ്ചാരം നടത്തുന്നതായി പരാതി. മുന്‍ ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ ഇത് സംബന്ധിച്ച് പരാതി ജില്ലാ കലക്ടര്‍ക്കടക്കം നല്‍കി.
Aster mims 04/11/2022

സീനിയര്‍ സൂപ്രണ്ട് ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് മൂന്നാറിൽ വിനോദസഞ്ചാരം നടത്തുന്നതായി പരാതി

ദേവികുളം റേഞ്ചിന് കീഴിലുള്ള അരുവിക്കാട് സെക്ഷന്‍ ഓഫീസിന്റെ വാഹനം ഇതിനായി ദുരുപയോഗിച്ചതായും പരാതിയിലുണ്ട്. ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ വനം ഡിവിഷന്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ടിനെതിരെയാണ് മുന്‍ ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍ പരാതി നല്‍കിയിട്ടുള്ളത്.

ജില്ലാ കലക്ടര്‍, ദേവികുളം സബ് കലക്ടര്‍, മൂന്നാര്‍ ഡിഎഫ്ഒ, വനംവകുപ്പിന്റെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം വിഷയം ചൂണ്ടികാട്ടി പരാതി നല്‍കിയിട്ടുണ്ടെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.

Keywords:  News, Idukki, Munnar, Lockdown, Complaint, Kerala, State, Top-Headlines, Corona, Violation of lockdown instructions: Complaint against the Senior Superintendent.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia