SWISS-TOWER 24/07/2023

ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച്‌ രഹസ്യമായി വസ്ത്ര വ്യാപാരം നടത്തി: രണ്ട് തുണിക്കടകൾക്കെതിരെ കേസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നാദാപുരം: (www.kvartha.com 12.05.2021) ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് രഹസ്യമായി വസ്ത്ര വ്യാപാരം നടത്തിയതിനു രണ്ടു തുണിക്കടകൾക്കെതിരെ പൊലീസ് കേസെടുത്തു. കല്ലാച്ചി സംസ്ഥാന പാതയിലെ ഹാപി വെഡിങ്, നാദാപുരം മസാക്കിൻ മാളിലെ ഈറ എന്നിവിടങ്ങളിലാണു പൊലീസ് പരിശോധന നടത്തിയത്. ഹാപി വെഡിങ്ങിൽ പരിശോധന നടത്തുമ്പോൾ ഒട്ടേറെ ഉപയോക്താക്കൾ ഉണ്ടായിരുന്നു.
Aster mims 04/11/2022

ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച്‌ രഹസ്യമായി വസ്ത്ര വ്യാപാരം നടത്തി: രണ്ട് തുണിക്കടകൾക്കെതിരെ കേസ്

കടയിലുണ്ടായിരുന്നവർ ഇവരെ മുറിയിലാക്കി വാതിലടച്ചെങ്കിലും പൊലീസ് കണ്ടെത്തി എല്ലാവർക്കുമെതിരെ കേസെടുക്കുകയായിരുന്നു. പൊലീസ് 32, 000 രൂപ പിഴ ചുമത്തി. ലൈസൻസ് റദ്ദാക്കാൻ പഞ്ചായത്ത് അധികൃതർക്ക് നോടീസ് നൽകി. 10 പേർക്കെതിരെയാണ് കേസ്. കടയിലെത്തിയവർക്കെതിരെയും നടപടിയുണ്ടാകും.

നാദാപുരത്ത് ഈറ തുണിക്കടയിൽ പരിശോധന നടത്തി ആറ് പേർക്കെതിരെയാണ് കേസെടുത്തത്. മുൻ ഭാഗത്തെ ഷടറുകൾ താഴ്ത്തി കടയ്ക്കുള്ളിലേക്ക് മാളിന്റെ പിന്നിലൂടെ പ്രവേശനം നൽകുകയായിരുന്നു.

Keywords:  News, Kozhikode, Nadapuram, Kerala, State, Top-Headlines, COVID-19, Dress, Shop, Police, Case, Violated lockdown control and secretly traded clothing: Case against clothing stores.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia