ഒന്നിലധികം പേര് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിനെത്തുന്നതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി: തിരിച്ചടിച്ച് വിനു വി ജോണ്‍
Aug 10, 2020, 18:57 IST
കണ്ണൂര്‍: (www.kvartha.com 10.08.2020) മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ പ്രകോപനപരമായ ചോദ്യ ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ വിമര്‍ശിച്ചും പരിഹസിച്ചും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയുമായ പി.എം മനോജിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.
Keywords: Kannur, Kerala, News, Chief Minister, Press meet, Pinarayi vijayan, Vinu v john about Chief Minister's Press Secretary
ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍മാരായി ഒന്നിലധികം പേര് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിനെത്തുന്നുവെന്നാണ് മനോജിന്റെ കുറ്റപ്പെടുത്തല്‍. തനിക്ക് ഏഴാം ക്ലാസില്‍ പഠിക്കുേമ്പോള്‍ സന്ധ്യയ്ക്കു ശേഷം വീടിനു പുറത്തിറങ്ങാന്‍ ഒറ്റയ്ക്ക് ധൈര്യമില്ലായിരുന്നു. വളപ്പിനറ്റത്തെ ദൈവത്തറയിയില്‍ വിളക്കു കത്തിക്കാന്‍ കൂടെ ആള് വേണം. അനിയത്തിയെയും കൂട്ടിയാണ് പോയിരുന്നത്. എന്നാലും പേടിയാണ്. വിളക്കു കത്തിച്ച് ഒറ്റ ഓട്ടമാണ് രണ്ടാളും. ഇന്ന് പത്രസമ്മേളനം കണ്ടപ്പോള്‍ ആ ഓര്‍മ്മയാണ് വന്നത്. ഒറ്റയ്ക്ക് പോകാന്‍ ധൈര്യമില്ല. ഒരിടത്തു നിന്ന് രണ്ടു പേര്. പരസ്പരം കയ്യും പിടിച്ച് ചോദ്യങ്ങള്‍. ഒരു സ്ഥാപനത്തില്‍ നിന്ന് ഒരാള്‍ എന്നതാണ് മര്യാദ.
ഒരാള്‍ തന്നെ രണ്ട് - പരമാവധി മൂന്ന് - അത്രയേ ചോദിക്കൂ. അതും മര്യാദ. ഇവിടെ നേരോടെയുമല്ല; നിര്‍ഭയവുമല്ല - നിരന്തരം മര്യാദകെട്ട്...! മര്യാദയും മാന്യതയുമില്ലാതെ പെരുമാറാനും ശമ്പളം കൊടുക്കുന്നവരുണ്ടാകുമ്പോള്‍ അതിശയം വേണ്ടതില്ല. എന്തായാലും അത്തരക്കാരോട് കൂട്ട് വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുന്നു. അതിനെ മര്യാദക്കുറവായി വ്യാഖ്യാനിച്ചാലും ഒരു ചുക്കുമില്ലെന്നും മനോജ് പറയുന്നു.
എന്നാല്‍ മനോജിന് അതിശക്തമായ മറുപടിയുമായി ചാനലിന്റെ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി ജോണ്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ശമ്പളം കേരള ഖജനാവില്‍നിന്നാണ്,പാര്‍ട്ടി ഓഫീസില്‍ നിന്നല്ലെന്നും വിനു വി ജോണ്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു.
''പാര്‍ട്ടിയ്ക്ക് മാധ്യമ ബഹിഷ്കരണമാകാം.പക്ഷെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് പരസ്യമായി ഒരുചാനലിനോട് യുദ്ധം പ്രഖ്യാപിക്കാനാകുമോ?ശമ്പളം കേരള ഖജനാവില്‍നിന്നാണ്,പാര്‍ട്ടി ഓഫീസില്‍ നിന്നല്ല.വാര്‍ത്താ സമ്മേളനത്തില്‍എത്രപേര്‍വരണം, എത്രചോദ്യം ചോദിക്കണംഎന്നത് മാധ്യമസ്വാതന്ത്ര്യമാണ്.'' വിനു വി ജോണ്‍ പറഞ്ഞു.
പി.എം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് പട്ടികയില്‍ മനോജിന്റെ പദവി സൂചിപ്പിക്കുന്ന ഭാഗവും പങ്ക് വച്ച് കടക്ക്പുറത്ത് എന്ന ഹാഷ്ടാഗോടെയായിരുന്നു വിനു വി ജോണിന്റെ പ്രതികരണം.
Keywords: Kannur, Kerala, News, Chief Minister, Press meet, Pinarayi vijayan, Vinu v john about Chief Minister's Press Secretary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.