ADVERTISEMENT
കോഴിക്കോട്: സിപിഎം വിമത നേതാവ് ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട കേസ് എ.ഡി.ജി.പി വിന്‍സണ്‍ പോള്‍ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. വടകരയില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ പോലീസ് ഉന്നതതലം ചേര്‍ന്നാണ് അന്വേഷണം വിന്‍സണ്‍ പോളിനെ ഏല്‍പ്പിച്ചത്.
ചന്ദ്രശേഖരന് അവസാനം ലഭിച്ച ഫോണ്‍ കോളിനെ ചുറ്റിപ്പറ്റി അന്വേഷണം തുടങ്ങി കഴിഞ്ഞു. വിവാഹ വീട്ടിലെ സന്ദര്‍ശനത്തിനു ശേഷം ബൈക്കില്‍ വീട്ടിലേയ്ക്കു പുറപ്പെട്ട ചന്ദ്രശേഖരന്‍ ഫോണ്‍ കോള്‍ ലഭിച്ചതനുസരിച്ച് പതിവിനു വിപരീതമായി മറ്റൊരു വഴിയിലൂടെയാണ് യാത്രചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്.
വള്ളിക്കോട് ലീഗ് ഹൗസിനു സമീപം ഒരു പ്രശ്‌നമുണ്ടെന്നും ഉടന്‍ അവിടെയെത്തണമെന്നുമായിരുന്നു ഫോണ്‍ സന്ദേശമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Keywords: Murder, CPM, Kerala, Chandrashekaran, Revolutionary Party, Vatakara, Onchiyam, Vinson paul
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.