Vincy Aloshious | അഹങ്കാരമാണെന്ന് വിചാരിക്കരുത്, രേഖയിലെ കഥാപാത്രത്തിന് ഏതെങ്കിലും അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിന്‍സി അലോഷ്യസ്
Jul 21, 2023, 18:05 IST
മലപ്പുറം: (www.kvartha.com) രേഖയിലെ കഥാപാത്രത്തിന് ഏതെങ്കിലും അവാര്‍ഡ് കിട്ടുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വിന്‍സി അലോഷ്യസ്. അവാര്‍ഡ് പുരസ്‌കാരം പ്രഖ്യാപിച്ചശേഷമായിരുന്നു വിന്‍സിയുടെ പ്രതികരണം. ഇതു പറയുമ്പോള്‍ അഹങ്കാരമാണെന്നൊന്നും വിചാരിക്കരുതെന്നും ഒരു നടിയുടെ ആഗ്രഹമാണെന്ന് കരുതിയാല്‍ മതിയെന്നും വിന്‍സി പറഞ്ഞു.
'രേഖ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിന്‍സിക്ക് പുരസ്‌കാരം ലഭിച്ചത്. രേഖ എന്നിലേക്ക് വരുന്നത് സംവിധായകന്‍ ജിതിന്‍ കനകം കാമിനി കലഹം, ഭീമന്റെ വഴി എന്നീ സിനിമകള്‍ കണ്ടിട്ടാണ്. സത്യം പറഞ്ഞാല്‍, ഇത് വേറൊരു നടിക്കുവെച്ച റോളായിരുന്നു. ആ നടി ഒകെ പറയാതിരുന്നതോടെ എന്നിലേക്ക് വരികയായിരുന്നു. ഒടുവില്‍ എന്നിലേക്ക് അത് എത്തിയത് ഭാഗ്യമായി ഞാന്‍ കരുതുന്നുവെന്നും വിന്‍സി പറഞ്ഞു.
രേഖയിലെ റോള്‍ വെല്ലുവിളിയൊന്നുമായിരുന്നില്ലെന്നും എങ്കിലും ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ചതെന്നും ഏറെ കഷ്ടപ്പെട്ട് അഭിനയിച്ചതെന്നും ഞാന്‍ കരുതുന്ന കാരക്ടറായിരുന്നുവെന്നും വിന്‍സ് പ്രതികരിച്ചു. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതല്‍ ഉണ്ടായിരുന്നു. ഒടുവില്‍ ആ ആഗ്രഹം ഇപ്പോള്‍ ഇവിടം വരെ എത്തിയിരിക്കുന്നുവെന്നും വിന്‍സി പറഞ്ഞു.
രേഖ എന്ന സിനിമയെ കുറിച്ച് ആരും അറിയാതെ പോയി എന്ന സങ്കടമുണ്ടായിരുന്നു. അത് ഇനി എല്ലാവരും അറിയുമല്ലോ. നെറ്റ് ഫ് ളിക്‌സിലുണ്ട്. ഇപ്പം കേരളത്തിലെ എല്ലാവരും അറിഞ്ഞല്ലോ. വിന്‍സിക്ക് എന്തിനാണ് അവാര്‍ഡ് കിട്ടിയത്, രേഖക്കാണെന്ന് എല്ലാവരും അറിയുമല്ലോ..അതുമതി' -വിന്‍സി പറഞ്ഞു.
പൊന്നാനി സ്വദേശിയായ വിന്‍സി 2019ല്‍ സൗബിന്‍ ശാഹിര്‍ നായകനായ കോമഡി ചിത്രം വികൃതിയിലെ സീനത്തിനെ അവതരിപ്പിച്ചാണ് വെള്ളിത്തിരയിലെത്തിയത്. തുടര്‍ന്ന് കനകം കാമിനി കലഹം, ഭീമന്റെ വഴി, ജന ഗണ മന, സോളമന്റെ തേനീച്ചകള്‍, 1744 വൈറ്റ് ആള്‍ട്ടോ, സൗദി വെള്ളക്ക, രേഖ, പദ്മിനി എന്നിവയില്‍ അഭിനയിച്ചിട്ടുണ്ട്. പഴഞ്ചന്‍ പ്രണയം, മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
'രേഖ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിന്‍സിക്ക് പുരസ്‌കാരം ലഭിച്ചത്. രേഖ എന്നിലേക്ക് വരുന്നത് സംവിധായകന്‍ ജിതിന്‍ കനകം കാമിനി കലഹം, ഭീമന്റെ വഴി എന്നീ സിനിമകള്‍ കണ്ടിട്ടാണ്. സത്യം പറഞ്ഞാല്‍, ഇത് വേറൊരു നടിക്കുവെച്ച റോളായിരുന്നു. ആ നടി ഒകെ പറയാതിരുന്നതോടെ എന്നിലേക്ക് വരികയായിരുന്നു. ഒടുവില്‍ എന്നിലേക്ക് അത് എത്തിയത് ഭാഗ്യമായി ഞാന്‍ കരുതുന്നുവെന്നും വിന്‍സി പറഞ്ഞു.
രേഖയിലെ റോള്‍ വെല്ലുവിളിയൊന്നുമായിരുന്നില്ലെന്നും എങ്കിലും ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ചതെന്നും ഏറെ കഷ്ടപ്പെട്ട് അഭിനയിച്ചതെന്നും ഞാന്‍ കരുതുന്ന കാരക്ടറായിരുന്നുവെന്നും വിന്‍സ് പ്രതികരിച്ചു. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതല്‍ ഉണ്ടായിരുന്നു. ഒടുവില്‍ ആ ആഗ്രഹം ഇപ്പോള്‍ ഇവിടം വരെ എത്തിയിരിക്കുന്നുവെന്നും വിന്‍സി പറഞ്ഞു.
രേഖ എന്ന സിനിമയെ കുറിച്ച് ആരും അറിയാതെ പോയി എന്ന സങ്കടമുണ്ടായിരുന്നു. അത് ഇനി എല്ലാവരും അറിയുമല്ലോ. നെറ്റ് ഫ് ളിക്‌സിലുണ്ട്. ഇപ്പം കേരളത്തിലെ എല്ലാവരും അറിഞ്ഞല്ലോ. വിന്‍സിക്ക് എന്തിനാണ് അവാര്‍ഡ് കിട്ടിയത്, രേഖക്കാണെന്ന് എല്ലാവരും അറിയുമല്ലോ..അതുമതി' -വിന്‍സി പറഞ്ഞു.
Keywords: Vincy Aloshious reacts to best actress award, Malappuram, News, Film Award, Rekha, Ponnani, Director, Netflix, Winner, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.