എസ് എസ് എല്‍ സി ബുക്കില്‍ പിതാവിന്റെ പേര് മാറിയത് തിരുത്താന്‍ ചെന്ന വിദ്യാര്‍ത്ഥിയില്‍ നിന്നും കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍

 


ADVERTISEMENT

മലപ്പുറം : (www.kvartha.com 28.05.2016) എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് മാറിയത് തിരുത്താന്‍ എത്തിയ വിദ്യാര്‍ത്ഥിയോട് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍.

പറപ്പൂര്‍ വില്ലേജ് ഓഫീസിലാണ് സംഭവം. വിദ്യാര്‍ത്ഥിക്കും കുടുംബത്തിനുമൊപ്പമെത്തിയ ഒരു സ്വകാര്യ ചാനല്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യം ഒപ്പിയെടുത്ത് വില്ലേജ് ഓഫീസറെ കയ്യോടെ പിടികൂടുകയായിരുന്നു.

രണ്ട് പേരിലുമുള്ളത് ഒരേ ആള്‍ തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന വണ്‍ ആന്‍ഡ് സെയിം സര്‍ട്ടിഫിക്കറ്റാണ് വിദ്യാര്‍ത്ഥിക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ഈ സര്‍ഫിക്കറ്റ് നല്‍കാന്‍ അയ്യായിരം രൂപയാണ് തലേദിവസം വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടത്. ഇതുപ്രകാരമാണ് സ്വകാര്യ ചാനലിനൊപ്പം വിദ്യാര്‍ത്ഥിയും കുടുംബവും വില്ലേജ് ഓഫീസില്‍ എത്തിയത്. എന്നാല്‍ ഇവര്‍ എത്തുന്ന അവസരത്തില്‍ വില്ലേജ് ഓഫീസര്‍ അദ്ദേഹത്തിന്റെ സീറ്റില്‍ ഉണ്ടായിരുന്നില്ല.

സന്ദര്‍ശകരുടെ സീറ്റിലായിരുന്നു. ആവശ്യക്കാരെ കണ്ടതോടെ കസേരയില്‍ നിന്നെഴുന്നേറ്റ് ഓഫീസിന് പുറത്തേക്ക് വന്നപ്പോള്‍ ആദ്യം മൂവായിരം രൂപ കൊടുത്തു. എന്നാല്‍ അത് സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. നിയമപരമായി ചെയ്യാന്‍ കഴിയാത്ത കാര്യമാണെന്നും താന്‍ സ്വന്തം റിസ്‌കിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നും പറഞ്ഞു.

അയ്യായിരം രൂപക്ക് വേണ്ടി വാശിപിടിച്ചെങ്കിലും ഒടുവില്‍ നാലായിരം നല്‍കിയപ്പോള്‍ സ്വീകരിച്ചു. പിന്നീട് തന്നെ പരിചയപ്പെടുത്തിയ വില്ലേജ് ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥന് ആയിരം രൂപ കൂടി കൊടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ജനന സര്‍ട്ടിഫിക്കറ്റിലും എസ്.എസ്.എല്‍.സി ബുക്കിലുമുള്ള പേരുകള്‍ ഒരേയാളുടേതാണെന്ന സാക്ഷ്യപത്രവും കയ്യില്‍ കിട്ടി. സര്‍ട്ടിഫിക്കറ്റിനുവേണ്ട രേഖകളെല്ലാം ഹാജരാക്കിയവര്‍ക്കാണ് കൈക്കൂലി നല്‍കി അത് വാങ്ങേണ്ടി വന്നത്. കൈക്കൂലി വാങ്ങിയതിന്റെ വീഡിയോ കാണാം.

എസ് എസ് എല്‍ സി ബുക്കില്‍ പിതാവിന്റെ പേര് മാറിയത് തിരുത്താന്‍ ചെന്ന വിദ്യാര്‍ത്ഥിയില്‍ നിന്നും കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia