SWISS-TOWER 24/07/2023

വില്ലേജ് ഓഫിസ് ജീവനക്കാരനെ അര്‍ധരാത്രി വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്തു; വിവാദമായതോടെ പോലീസ് വെട്ടിലായി

 


ADVERTISEMENT

തിരൂര്‍: (www.kvartha.com 09.11.2016) വില്ലേജ് ഓഫിസ് ജീവനക്കാരനെ അര്‍ധരാത്രി വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്തു. സംഭവം വിവാദമായതോടെ പോലീസ് വെട്ടിലായി. ഇതോടെ കസ്റ്റഡിയിലെടുത്ത ജീവനക്കാരനെ പോലീസ് വീട്ടില്‍ കൊണ്ടുപോയി വിട്ടു.

മംഗലം പുല്ലൂണിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പട്ടികജാതിക്കാരനായ വില്ലേജ് ഓഫിസ് ജീവനക്കാരനെ വീട് വളഞ്ഞ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തൃക്കണ്ടിയൂര്‍ വില്ലേജ് ഓഫിസില്‍ ഫീല്‍ഡ് അസിസ്റ്റന്റായ പുല്ലൂണി സ്വദേശി വടക്കെപുരക്കല്‍ ബാലകൃഷ്ണനെ(39)യാണ് തിരൂര്‍ സി.ഐ എം.കെ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. തിരൂര്‍ പോലീസ് സ്‌റ്റേഷനും സര്‍ക്കിള്‍ ഓഫീസിനും തൊട്ടടുത്താണ് തൃക്കണ്ടിയൂര്‍ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ബാലകൃഷ്ണന്‍ ആറ് വര്‍ഷമായി ഇവിടെ ജോലിചെയ്യുന്നു. എന്നാല്‍ തന്നെ പോലീസ് കുറ്റവാളികളെ പോലെ വീടു വളഞ്ഞു പിടികൂടിയത് എന്തിനെന്ന് ഇപ്പോഴും മനസിലായിട്ടില്ല. കേസിലെ പ്രതിയാണെന്നും അറസ്റ്റ് ചെയ്യാനാണ് എത്തിയിട്ടുള്ളതെന്നുമാണ് പോലീസ് ബാലകൃഷ്ണനോടും അയല്‍വാസിയോടും പറഞ്ഞത്. കസ്റ്റഡിയിലെടുത്ത ശേഷം ബാലകൃഷ്ണന്‍ നിരപരാധിയാണെന്ന് തിരിച്ചറിഞ്ഞതോടെ വിഷയം വിവാദമാകുമെന്ന് പോലീസിനുറപ്പായി. ഇതോടെ ഉടനെ പോലീസുകര്‍ തന്നെ വീട്ടിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു.



അതേസമയം വീട്ടില്‍ ചിലർ  താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും ബാലകൃഷ്ണനെ വിവരങ്ങള്‍ അറിയുന്നതിനായി  കൊണ്ടുവന്ന് പൊലീസ് വാഹനത്തില്‍ തന്നെ തിരിച്ചെത്തിക്കുകയുമാണ് ചെയ്തതെന്ന് തിരൂര്‍ സി.ഐ എം.കെ ഷാജി അറിയിച്ചു. പുല്ലൂണിയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഏതാനും പ്രതികളെ പിടികിട്ടാനുണ്ടെന്ന് സി.ഐ ചൂണ്ടിക്കാട്ടി. ബാലകൃഷ്ണനില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയാനാണ് അര്‍ധരാത്രി വിളിച്ചുണര്‍ത്തി പോലീസ് സ്‌റ്റേഷനില്‍ കൊണ്ടു പോയതെന്നാണ് സി.ഐയുടെ വിശദീകരണം.


പോലീസ് കംപ്ലയിന്റ് അതോറിറ്റി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കാനാണ് ബാലകൃഷ്ണന്റെ തീരുമാനം. സംഭവത്തില്‍ പ്രതിഷേധിച്ച് തിരൂര്‍ സിവില്‍ സ്റ്റേഷനില്‍ ജീവനക്കാര്‍ യൂനിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ. സുനില്‍കുമാര്‍, കെ.എം സുനില്‍, ജമാലുദ്ദീന്‍, അനൂപ്, ഗോപാലകൃഷ്ണന്‍, ഹസൈനാര്‍കുട്ടി, സുജിത്, സലീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വില്ലേജ് ഓഫിസ് ജീവനക്കാരനെ അര്‍ധരാത്രി വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്തു; വിവാദമായതോടെ പോലീസ് വെട്ടിലായി

Keywords: Tirur, Malappuram, Kerala, Police, Custody, Government-employees, Village Office employee arrested around midnight .
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia