വി­ള­പ്പില്‍ശാ­ല മാ­ലി­ന്യ സം­സ്‌ക­ര­ണ വി­വാദം: ഹര്‍­ജി­കള്‍ വീ­ണ്ടും മാ­റ്റിവച്ചു

 


കൊച്ചി: വിളപ്പില്‍ശാലയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെ­ട്ട ഹര്‍­ജികള്‍ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. കേസ് വീണ്ടും ഈ മാസം 21ന് പരിഗണിക്കാനാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് മാറ്റിയത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ആധുനിക സംവിധാനം ഒരുക്കാന്‍ തയാറാണെന്ന് അറിയിച്ച് കോടതിയെ സമീപിച്ച കെ.എല്‍ ആന്‍േറായുടെ ഹരജിയില്‍ വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു. മാലിന്യ നിക്ഷേപത്തിന്റെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ പഠിക്കേണ്ട വിദഗ്ധ സമിതി പരിശോധിക്കേണ്ട വിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കാനും കോടതി നിര്‍ദേശിച്ചു.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പഠനത്തിന് വിദഗ്ധ സമിതി രൂപവത്കരിക്കാന്‍ കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് നഗരസഭയും സര്‍ക്കാറും സമരസമിതിയും സമിതിയില്‍ അംഗങ്ങളാക്കേണ്ടവരുടെ പട്ടിക നേരത്തെ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പരിഗണിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ധാരണയാകാത്തതിനാല്‍ സമിതി രൂപവത്കരണവും നടന്നിട്ടില്ല.
വി­ള­പ്പില്‍ശാ­ല മാ­ലി­ന്യ സം­സ്‌ക­ര­ണ വി­വാദം: ഹര്‍­ജി­കള്‍ വീ­ണ്ടും മാ­റ്റിവച്ചു
വിളപ്പില്‍ശാലയിലെ മാലിന്യ നിക്ഷേപം പരിസ്ഥിതി, ഭൂഗര്‍ഭ ജലസ്രോതസ്, വായു എന്നിവ മലിനീകരിക്കുന്നുവെന്ന ആരോപണം പരിഗണിച്ചാണ് വിദഗ്ധ സമിതി പരിശോധനക്ക് ഹൈകോടതി നിര്‍ദേശിച്ചത്. മാലിന്യ സംസ്‌കരണത്തിന് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയും മാലിന്യ നിക്ഷേപത്തിനെതിരെ സമര സമിതിയും വിളപ്പില്‍ പഞ്ചായത്തും നല്‍കിയ ഹരജികളാണ് ഹൈകോടതിയുടെ പരിഗണനയിലു­ള്ളത്.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Vilappilshala Case, Surrounding clean, waste.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia