വിളപ്പില്‍ശാല: പിന്തുണ പ്രഖ്യാപിച്ച് ഡപ്യൂട്ടി സ്പീക്കര്‍ സമരവേദിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിളപ്പില്‍ശാല: പിന്തുണ പ്രഖ്യാപിച്ച് ഡപ്യൂട്ടി സ്പീക്കര്‍ സമരവേദിയില്‍
തിരുവനന്തപുരം: വിളപ്പില്‍ ശാലയില്‍ മാലിന ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സംയുക്ത സമരസമിതിക്ക് പിന്തുണ പ്രഖ്യാപിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ രംഗത്തെത്തി. എന്‍ ശക്തന്‍ രാവിലെ തന്നെ സമരവേദിയിലെത്തി സമരസമിതിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.
ഇതിനിടെ മലിന ജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാനുള്ള യന്ത്രസാമഗ്രികളുമായി വാഹനങ്ങള്‍ പോലീസിന്റെ അകമ്പടിയോടെ വിളപ്പില്‍ ശാലയിലേയ്ക്ക് നീങ്ങുകയാണ്‌.

എന്നാല്‍ യന്ത്രസാമഗ്രികളുമായെത്തുന്ന വാഹനങ്ങള്‍ ജീവന്‍ കൊടുത്തും തടയുമെന്ന തീരുമാനത്തിലാണ്‌ സമരസമിതി പ്രവര്‍ത്തകര്‍. രാവിലെ ആറ് മണിമുതല്‍ തന്നെ ഇവര്‍ പ്രദേശത്തെ എല്ലാ റോഡുകളും ഉപരോധിക്കുകയാണ്‌. എസ്പി ഉള്‍പ്പെടെ നിരവധി പോലീസുദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 2000ത്തിലേറെ പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Keywords:  Thiruvananthapuram, Kerala, Government, N. Shak, Vilappilsala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia