ചെറുവത്തൂര്‍ വിജയബാങ്ക് കൊള്ള; പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ്

 


കാസര്‍കോട്: (www.kvartha.com 22.11.2016) ചെറുവത്തൂര്‍ വിജയാബാങ്കില്‍നിന്നും കോടികളുടെ സ്വര്‍ണവും പണവും കൊള്ളയടിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്കും കോടതി വിവിധ വകുപ്പുകളിലായി 10 വര്‍ഷം കഠിന തടവും 7.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജി അനില്‍ ആണ് ശിക്ഷ വിധിച്ചത്. കഠിനതടവിന് പുറമെ കൊള്ളയ്ക്കിരയായ വിജയ ബാങ്കിന് 75 ലക്ഷം രൂപ നല്‍കണമെന്നും കോടതി വിധിച്ചു.

ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളായ മടിക്കേരി കുശാല്‍നഗര്‍ ബെത്തിന ഹള്ളിയിലെ എസ്. സുലൈമാന്‍ (45), സൂത്രധാരനായ ബളാല്‍ കല്ലംചിറയിലെ അബ്ദുല്‍ ലത്വീഫ് (39), ബല്ലാ കടപ്പുറത്തെ മുബഷീര്‍ (21), ഇടുക്കി രാജഗുടിയിലെ എം ജെ മുരളി (45), ചെങ്കള നാലാംമൈലിലെ അബ്ദുല്‍ ഖാദര്‍ എന്ന മനാഫ് (30) എന്നിവരെയാണ് തടവിനും പിഴയടയ്ക്കാനും ശിക്ഷിച്ചത്.

കേസിലെ ഏഴാം പ്രതിയായ മടിക്കേരി എര്‍മാടിലെ അബ്ദുല്‍ ഖാദറിനെ (48) സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെവിട്ടിരുന്നു. അതേസമയം സംഭവത്തിന് ശേഷം ഒളിവില്‍ പോയ കേസിലെ ആറാംപ്രതി മടിക്കേരി കുശാല്‍ നഗര്‍ ശാന്തിപ്പള്ളയിലെ അഷ്‌റഫി (38)നെ തിരെയുള്ള വിചാരണ കോടതി മാറ്റിവെച്ചു. പിഴ അടച്ചില്ലെങ്കില്‍ പ്രതികള്‍ ആറുമാസം അധിക തടവും അനുഭവിക്കണം.

2015 സെപ്തംബര്‍ 28നാണ് ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ വിജയ ബാങ്കില്‍ നിന്നും
20 കിലോ സ്വര്‍ണവും 2,95,000 രൂപയും കവര്‍ന്നത്. ബാങ്കില്‍ നിന്നും കവര്‍ന്ന 20 കിലോ സ്വര്‍ണത്തില്‍ 18 കിലോ സ്വര്‍ണം പോലീസ് കണ്ടെടുത്തിരുന്നു.

ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നീലേശ്വരം സി ഐ കെ ഇ പ്രേമചന്ദ്രനാണ് അന്വേഷണം നടത്തിയത്. 55 ദിവസത്തിനുള്ളില്‍തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞതിനാല്‍ അറസ്റ്റിലായ ആറു പ്രതികളും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരുവര്‍ഷത്തിലധികമായി റിമാന്‍ഡില്‍ കഴിയുകയായിരുന്നു.

ചെറുവത്തൂര്‍ വിജയബാങ്ക് കൊള്ള; പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ്


Also Read:
മലപ്പുറം ജലനിധി ഓഫീസ് തട്ടിപ്പ്: മുഖ്യപ്രതിയും കാസര്‍കോട് സ്വദേശിയുമായ അക്കൗണ്ടിംഗ് ഓഫീസര്‍ അറസ്റ്റില്‍

Keywords: Vijaya bank Robbery case, Kasaragod, Accused, Court, Missing, Police, Arrested, Kannur, Remanded, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia