ADVERTISEMENT
ആലപ്പുഴ: (www.kvartha.com 03.11.2020) ഗായകന് വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ ആലപ്പുഴയില്‍ അപകടത്തില്‍പ്പെട്ടു. ദേശീയ പാതയില്‍ തുറവൂര്‍ ജംഗ്ഷനില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. ആര്‍ക്കും പരിക്കില്ല.
അപകടത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു. വിജയ് യേശുദാസ് ആണ് കാര്‍ ഓടിച്ചിരുന്നത്. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി പോകുകയായിരുന്നു. തൈക്കാട്ടുശേരി ഭാഗത്ത് നിന്ന് മറ്റൊരു കാര്‍ ദേശീയ പാതയിലേക്ക് കയറിയപ്പോഴാണ് അപകടം ഉണ്ടായത്. കുത്തിയതോട് പോലീസ് സ്ഥലത്ത് എത്തി വാഹനങ്ങള്‍ റോഡരികിലേക്ക് മാറ്റി.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

