Vijay Babu | നടന് വിജയ് ബാബു ബുധനാഴ്ചയെത്തും; രേഖകള്‍ ഹാജരാക്കി അഭിഭാഷകന്; മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി
May 30, 2022, 12:53 IST
കൊച്ചി: (www.kvartha.com) യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിയെന്ന് സംശയിക്കുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു ബുധനാഴ്ചയെത്തും. വിജയ് ബാബു ബുധനാഴ്ച പുലര്ചെയുള്ള ദുബൈ-കൊച്ചി എമിറേറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ ടികറ്റെടുത്തു എന്നാണ് പുതിയ റിപോര്‍ടുകള്‍. ഇതുസംബന്ധിച്ച രേഖകള്‍ വിജയ് ബാബുവിന്റെ അഭിഭാഷകന് കോടതിയില്‍ സമര്‍പ്പിച്ചു.
അതിനിടെ കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
തിങ്കളാഴ്ച പുലര്‍ചെ 3.20 ന് പുറപ്പെട്ട് രാവിലെ ഒമ്പതുമണിയോടെ കൊച്ചിയിലെത്തുന്ന രീതിയിലായിരുന്നു നേരത്തെ വിജയ് ബാബു വിമാന ടികറ്റെടുത്തിരുന്നത്. ഈ ടികറ്റാണ് കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ ഈ ടികറ്റ് റദ്ദാക്കിയെന്നാണ് പൊലീസ് അറിയിച്ചത്.
എന്നാല്‍ ടികറ്റ് റദ്ദാക്കുന്നതിന് പകരം യാത്രാതീയതി മാറ്റുകയാണ് ചെയ്തതെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. തനിക്കെതിരെ പീഡന ആരോപണം ഉയര്‍ന്നതോടെയാണ് താരം ദുബൈയിലേക്ക് കടന്നത്.
Keywords: Vijay Babu to arrive in Kochi on Wednesday, Kochi, News, Cine Actor, High Court of Kerala, Bail plea, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.