ADVERTISEMENT
തൃശൂര്‍ : മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
കൈക്കൂലി കേസില്‍ വിജിലന്‍സ് പിടിയിലായ ജയനന്ദകുമാര്‍ എന്ന വാണിജ്യനികുതി ഉദ്യോഗസ്ഥനെ മന്ത്രി രക്ഷിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. രണ്ട് കോടി രൂപയാണ് കൈക്കൂലിയായി വാങ്ങിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. കേസില്‍ മൂന്നുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിലുണ്ട്.
ജയനന്ദകുമാറിന്റ ഓഫീസ് പരിശോധിച്ച് കൈക്കൂലി വാങ്ങിയ രേഖകള്‍ കണ്ടെടുത്ത വിജിലന്‍സ് ഡി.വൈ.എസ്.പി സഫിയുള്ള സെയ്ദിനെ മന്ത്രിയായിരുന്ന തോമസ് ഐസക്ക് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. രാജു പുഴങ്കരയാണ് ഐസക്കിനെതിരെ പരാതിയുമായി വിജിലന്‍സ് കോടതിയിലെത്തിയത്. ജയനന്ദകുമാര്‍ നാനോ എക്സല്‍ കമ്പനിയില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ പ്രതിയാണ്.

Keywords: Thrissur, Thomas Issac, Kerala, Vigilance Court
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.