Vigilance | കണ്ണൂര്‍ ജില്ലയിലെ റോഡ് അറ്റക്കുറ്റപ്പണിയില്‍ വ്യാപകമായ ക്രമക്കേടെന്ന് വിജിലന്‍സ് കണ്ടെത്തല്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലയില്‍ പുതുതായി നിര്‍മിച്ചതും അറ്റകുറ്റപ്പണികള്‍ നടത്തിയതുമായ റോഡുകളുടെ പ്രവൃത്തികളില്‍ വ്യാപകമായ ക്രമക്കേടുകള്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. പൊതുമരാമത് വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് ആറുമാസത്തിനുള്ളില്‍ നിര്‍മിച്ചതും അറ്റകുറ്റപ്പണികള്‍ നടന്നതുമായ റോഡുകളാണ് സംസ്ഥാന വ്യാപകമായി വിജിലന്‍സ് പരിശോധിക്കുന്നത്. Vigilance | കണ്ണൂര്‍ ജില്ലയിലെ റോഡ് അറ്റക്കുറ്റപ്പണിയില്‍ വ്യാപകമായ ക്രമക്കേടെന്ന് വിജിലന്‍സ് കണ്ടെത്തല്‍ജില്ലയില്‍ അഞ്ച് ടീമുകളായി നടത്തിയ പ്രാഥമിക പരിശോധനയില്‍ത്തന്നെ നിര്‍മാണത്തില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായാണ് വിലയിരുത്തല്‍. പൊതുമരാമത് വകുപ്പിലെ എന്‍ജിനിയര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സഹായത്തോടെ നടത്തുന്ന പരിശോധന തുടര്‍ന്നുള്ള ദിവസങ്ങളിലും നടക്കും.
Aster_MIMS
2022 ജനുവരി ഒന്നിനുശേഷം നിര്‍മിച്ചതും അറ്റകുറ്റപ്പണികള്‍ നടത്തിയതുമായ പൊതുമരാമത് വകുപ്പിന്റെ റോഡുകളും തദ്ദേശ സ്ഥാപനങ്ങളുടെ റോഡുകളും പരിശോധിക്കും. വിജിലന്‍സ് ഡിവൈ എസ് പി ബാബു പെരിങ്ങേത്ത് പയ്യന്നൂരിലും ഇന്‍സ്‌പെക്ടര്‍മാരായ കെ വി പ്രമോദ് തലശ്ശേരിയിലും പി ആര്‍ മനോജ് ശ്രീകണ്ഠപുരത്തും, ഷാജി പട്ടേരി വളപട്ടണത്തും പി സുധീര്‍ കുമാര്‍ തളിപ്പറമ്പിലും പരിശോധനകള്‍ നടത്തി.

Keywords: Vigilance finding widespread irregularities in road maintenance work in Kannur district, Kannur, News, Vigilance, Road, Corruption, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia