കെ എം ഷാജിക്കെതിരെ കോഴ ആരോപണ കേസിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

 


തലശേരി: (www.kvartha.com 18.04.2020) അഴീക്കോട് മണ്ഡലം എം എൽ എ കെ എം ഷാജിക്കെതിരെ കോഴ വാങ്ങിയെന്ന കേസിൽ വി​ജി​ല​ൻ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റർ ചെയ്തു. എ​ഫ്ഐ​ആ​ർ തലശേരി കോ​ട​തി​യി​ൽ വിജിലൻസ് അന്വേഷണ സംഘം ഹാജരാക്കി. ഇതോടെ വിജിലൻസ് അന്വേഷണത്തിൽ ഷാജി കുടുങ്ങുമെന്നുറപ്പായി.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഷാ​ജി​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ വിജിലന്‍സിന് സ​ർ​ക്കാ൪ അ​നു​മ​തി ന​ൽ​കി​യ​ത്. അ​ഴീ​ക്കോ​ട് ഹൈ​സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ആ​രം​ഭി​ക്കു​ന്ന​തി​ന് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ൽ​നി​ന്ന് കെ എം ഷാ​ജി 25 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്.

കെ എം ഷാജിക്കെതിരെ കോഴ ആരോപണ കേസിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

2017 ജ​നു​വ​രി 19ന് ​ കണ്ണൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കല്ലിങ്കൽ പ​ദ്മ​നാ​ഭ​ൻ എ​ന്ന വ്യ​ക്തി ന​ൽ​കി​യ പ​രാ​തി​യി​ന്മേ​ലാ​ണ് അ​ന്വേ​ഷ​ണാ​നു​മ​തി. പ്ല​സ്ടു അ​നു​വ​ദി​ച്ച​തി​നു ചെ​ല​വ​ഴി​ച്ച തു​ക​യെ​ക്കു​റി​ച്ച് 2017ൽ ​സ്കൂ​ൾ ജ​ന​റ​ൽ ബോ​ഡി​യി​ൽ അ​ന്വേ​ഷ​ണം വ​ന്ന​പ്പോ​ഴാ​ണു ഷാ​ജി​ക്ക് 25 ല​ക്ഷം രൂ​പ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ന​ൽ​കി​യെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

Keywords:  Vigilance readies FIR against Muslim League leader K M Shaji, Thalassery, News, Bribe Scam, School, Politics, Allegation, FIR, Vigilance, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia