Vigilance Raid | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ്: ഏജന്റുമാര്‍ മുഖേനെ വ്യാജ രേഖകള്‍ ഹാജരാക്കി പണം തട്ടുന്നു, ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നു'; കലക്ടറേറ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന

 




തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ് നടക്കുന്നതായി വിജിലന്‍സ്. ദുരിതാശ്വാസ നിധി അനര്‍ഹരായവര്‍ തട്ടിയെടുക്കുന്നുവെന്ന ആരോപണത്തിന് പിറകെ സംസ്ഥാന വ്യാപകമായി വിജിലന്‍സ് പരിശോധന തുടങ്ങി. ജില്ലാ കലക്ടറേറ്റുകളിലും സിഎംഡിആര്‍എഫ് കൈകാര്യം ചെയ്യുന്ന വിഭാഗത്തിലുമായാണ് പരിശോധന. രാവിലെ 11 മുതലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന തുടങ്ങിയത്. 

ഏജന്റുമാര്‍ മുഖേനെ വ്യാജ രേഖകള്‍ ഹാജരാക്കിയാണ് പണം തട്ടുന്നതെന്നും ഇതിന് ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നതായുമാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് 'ഓപറേഷന്‍ സിഎംആര്‍ഡിഎഫ്' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി കലക്ടറേറ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുന്നത്.

Vigilance Raid | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ്: ഏജന്റുമാര്‍ മുഖേനെ വ്യാജ രേഖകള്‍ ഹാജരാക്കി പണം തട്ടുന്നു, ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നു'; കലക്ടറേറ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന


ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഏജന്റുമാര്‍ മുഖേനയും ദുരിതാശ്വാസ നിധി തട്ടിയെടുക്കുന്നുവെന്നാണ് ആരോപണം. തട്ടിപ്പിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഇത്തരം ഏജന്റുമാര്‍ മുഖേന സമര്‍പിക്കുന്ന അപേക്ഷകളിലെ രേഖകള്‍ വ്യാജമാണെന്നും പരാതിയുണ്ട്. 

വ്യാജ മെഡികല്‍, വരുമാന സര്‍ടിഫികറ്റുകള്‍ എന്നിവ ഹാജരാക്കിയാണ് തട്ടിപ്പെന്നും ചിലയിടങ്ങളില്‍ അര്‍ഹരായ അപേക്ഷകരുടെ പേരില്‍ ഏജന്റുകള്‍ തുക കൈപ്പറ്റുകയുമാണ് പതിവെന്നും ആരോപണമുയരുകയായിരുന്നു. ആരോപണങ്ങള്‍ വര്‍ധിച്ചതോടെ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമം പരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു.

Keywords:  News,Kerala,State,Vigilance,Vigilance-Raid,Raid,Top-Headlines,Latest-News,Scam, Vigilance raid in different collectorates of Kerala 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia