Vigilance raid | കണ്ണൂരില്‍ നാലിടത്ത് വിജിലന്‍സ് റെയ്ഡ്; നിരവധി ലോറികള്‍ പിടികൂടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ജി എസ് ടി വെട്ടിപ്പ് കണ്ടെത്താന്‍ വിജിലന്‍സ് വ്യാപകമായി ലോറികളില്‍ റെയ്ഡ് നടത്തി. ഓപറേഷന്‍ ഓവര്‍ലോഡ് 2 എന്ന പേരിലാണ് റെയ്ഡ് നടത്തിയത്. ഡിവൈഎസ്പി ബാബു പെരിങ്ങത്തിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ്, ഇരിട്ടി, പാനൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലായി നടത്തിയ റെയ്ഡില്‍ 27 ലോറികള്‍ പിടികൂടി.
            
Vigilance raid | കണ്ണൂരില്‍ നാലിടത്ത് വിജിലന്‍സ് റെയ്ഡ്; നിരവധി ലോറികള്‍ പിടികൂടി

ഇരിട്ടിയില്‍ 11 ലോറികളും, തളിപ്പറമ്പില്‍ മൂന്ന് ലോറികളും, പാനൂരില്‍ ആറു ലോറികളും, പയ്യന്നൂരില്‍ അഞ്ചുലോറികളുമാണ് പിടികൂടിയത്. ലോറികളില്‍ ജി എസ് ടി, മോടോര്‍ വാഹന വകുപ്പ് പരിശോധനകള്‍ നടക്കുന്നില്ലെന്ന് കണ്ടെത്തിയതായി വിജിലന്‍സ് അറിയിച്ചു. സര്‍കാരിന് ഇതു കാരണം ദിനം പ്രതി ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുകയാണെന്ന് വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് പറഞ്ഞു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Vigilance-Raid, Vigilance, Vigilance raid at four places in Kannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia