കേരളത്തിലെ മുഴുവന്‍ ഗസ്റ്റ് ഹൌസുകളിലും വിജിലന്‍സ് റെയ്ഡ്

 


ADVERTISEMENT


കേരളത്തിലെ മുഴുവന്‍ ഗസ്റ്റ്  ഹൌസുകളിലും വിജിലന്‍സ് റെയ്ഡ്
കാസര്‍കോട്: കേരളത്തിലെ മുഴുവന്‍ ഗസ്റ്റ് ഹൌസുകളിലും വ്യാപകമായി വിജിലന്‍സ് റെയ്ഡ് നടത്തി. ഇതിന്റെ ഭാഗമായി കാസര്‍കോട് പുലിക്കുന്നിലെ ഗവണ്‍മെന്റ് ഗസ്റ് ഹൌസില്‍ കാസര്‍കോട് വിജിലന്‍സ് സി.ഐ., ബാലകൃഷ്ണന്‍, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ വിക്രമന്‍, മോഹനന്‍, കൃഷ്ണ കുമാര്‍, ഗസറ്റഡ് ഓഫീസര്‍ ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.

ഗസ്റ്റ് ഹൌസിലെ ഫയലുകളും മറ്റും പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗസ്റ്റ് ഹൌസുകളുടെ നടത്തിപ്പില്‍ വന്‍ക്രമക്കേടും വെട്ടിപ്പും നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. കാസര്‍കോട് ഗസ്റ്റ് ഹൌസില്‍ നവീകരണ പ്രവര്‍ത്തനത്തിന്റെ മറവില്‍ അഴിമതി നടന്നതായി ആക്ഷേപമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഗസ്റ്റ് ഹൌസിലെ വിലപിടിപ്പുള്ള തേക്ക് മരം മുറിച്ച് വില്‍പ്പന നടത്തിയതിലും ക്രമക്കേട് നടന്നിരുന്നു. ഓപ്പറേഷന്‍ അഥിതി എന്ന പേരിലാണ് വിജിലന്‍സ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത്.

Keywords: Vigilance-Raid, Guest-house, Kerala, Kasaragod


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia