വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് അന്വേഷണം

 



വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് അന്വേഷണം തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. അനധികൃത സ്വത്ത് സംബന്ധിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ജെ.എസ്.എസിന്റെ അരൂര്‍ മണ്ഡലം സെക്രട്ടറി സി.പി ബാബു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. റവന്യു വകുപ്പില്‍ നിന്നുമുള്ള രേഖകളോടെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായതിനു ശേഷം വെള്ളാപ്പള്ളി നടേശന്‍ കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. മകന്റെയും മകളുടെയും പേരില്‍ അനധികൃതമായി 35 കോടിയുടെ സ്വത്ത് സമ്പാദിച്ചതായും ഭാര്യയുടെ പേരിലും സ്വന്തം പേരിലും കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ വന്‍കിട ഹോട്ടലകളും ആഢംബര ഫ്ലാറ്റുകളും സ്ഥലവും വാങ്ങിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
വിജിലന്‍സ് സെന്‍‌ട്രല്‍ റെയ്ഞ്ച് എസ്.പി അന്വേഷിച്ച് നാലു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

Keywords: Kerala, Vigilance probe, Court, Order, Thrishur, Assets, SNDP, Wife, Daughter, Son, Report, Submission.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia