Shame | ഈ ദൃശ്യങ്ങൾ മലയാളികൾ കാണാതെ പോകരുത്! വിദേശ വിനോദ സഞ്ചാരികൾ നമ്മുടെ കടൽതീരം ശുചിയാക്കുന്ന വീഡിയോ വൈറൽ
വിനോദ സഞ്ചാര കേന്ദ്രങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. കടൽത്തീരങ്ങളിലും കണ്ണഞ്ചിപ്പിക്കുന്ന ഹിൽ സ്റ്റേഷനുകളിലുമൊക്കെ പ്ലാസ്റ്റിക് കുപ്പികളും മറ്റും ഒരു കൂസലും ഇല്ലാതെയാണ് പലരും വലിച്ചെറിയുന്നത്. മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള രൂക്ഷഗന്ധവും വിനോദ സഞ്ചാരികളെ അലോസരപ്പെടുത്തുന്നു.
ഇതിനിടയിലാണ് ഫോർട് കൊച്ചി കടൽതീരത്ത് നിന്നുള്ള ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒരുകൂട്ടം വിദേശ വിനോദ സഞ്ചാരികൾ കടൽക്കരയിൽ മാലിന്യങ്ങൾ നീക്കി ശുചിയാക്കുന്നത് ദൃശ്യങ്ങളിൽ കാണാം. റഷ്യയിൽ നിന്നുള്ളവരാണ് തങ്ങളെന്ന് ഇവർ പറയുന്നുണ്ട്. നമ്മുടെ നാട് ശുചിയാക്കാൻ വിദേശത്ത് നിന്ന് ആൾക്കാർ വരേണ്ടിവന്നത് മലയാളികളെ ലജ്ജിപ്പിക്കണമെന്നാണ് നെറ്റിസൻസ് ഇതിനോട് പ്രതികരിച്ചത്.
മാലിന്യം നിക്ഷേപിക്കാൻ പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള ചവറ്റുകൊട്ടകളിൽ ഇട്ടാൽ പൊതുജനങ്ങളുടെ ഉത്തരവാദിത്തം തീരും. ഉറവിടങ്ങളിൽ തന്നെ മാലിന്യം സംസ്കരിക്കണമെന്നാണ് നിയമം. എന്നാൽ നഗരങ്ങളിലെ ജനസാന്ദ്രതയുള്ള സമീപപ്രദേശങ്ങളിൽ തെരുവുകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും മാലിന്യങ്ങൾ തള്ളുന്നത് സാധാരണമായിരിക്കുന്നു. ഇത് പലപ്പോഴും കടലിലും പുഴയിലും മറ്റും ചെന്ന് ചേരുന്നു.
മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്നതാണ് ഹരിതകർമസേന. പാഴ് വസ്തുക്കൾ ശേഖരിക്കുക, അതത് കേന്ദ്രങ്ങളിൽ എത്തിക്കുക, തരംതിരിക്കുക, സംസ്കരിക്കുക, പുനഃചംക്രമണം നടത്തുക തുടങ്ങി എല്ലാ പ്രവൃത്തികളും സ്ത്രീകളുടെ കൂട്ടായ്മയായ ഹരിതകർമസേന ഏറ്റെടുത്ത് നടത്തുന്നുണ്ടെങ്കിലും ഇതിനും പരിമിതികളുണ്ട്. കൂടാതെ ചിലർ ഹരിതകർമ സേനയോട് സഹകരിക്കാറുമില്ല.
മലയാളികളെ ലജ്ജിപ്പിക്കേണ്ട ദൃശ്യങ്ങൾ; കൊച്ചി കടൽതീരം ശുചിയാക്കി വിദേശ വിനോദ സഞ്ചാരികൾ; വീഡിയോ വൈറലായി #Kochi #Cleaning #Kerala #tourism pic.twitter.com/4O1izJJis1
— kvartha.com (@kvartha) February 1, 2024
സര്‍കാര്‍ സംവിധാനങ്ങളോ, ഏതെങ്കിലും ഏജന്‍സികളോ മാത്രം വിചാരിച്ചാല്‍ ഒരിക്കലും മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാലിന്യം വലിച്ചെറിയുന്ന നമ്മൾ തന്നെയാണ് ഒന്നാം പ്രതി. വീടുകളിലും സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും ശാസ്ത്രീയമായ രീതിയിൽ മാലിന്യം സംസ്കരിക്കുന്നതിന് സ്വയം മുന്നോട്ട് വരേണ്ടതുണ്ട്. പാഴ് വസ്തുക്കളിൽനിന്ന് പുത്തൻ ഉത്പന്നങ്ങൾ നിർമിക്കുന്ന സംരംഭങ്ങൾ മാലിന്യം കുറക്കുകയും വരുമാന സാധ്യതയും ഉണ്ടാക്കുന്നു. കൂടാതെ പുതിയ അത്യാധുനിക മാലിന്യ സംസ്കരണ സൗകര്യങ്ങൾ ഒരുക്കുന്നത് പോലെ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന അഭിപ്രായങ്ങളും ഉയരുന്നു.
Keywords: Kochi, Tourists, Viral Video, Waste, Malayali, Tourist, Plastic Bottle, Fort Kochi, Beach, Russia, Haritha Karma Sena, Video of foreign tourists cleaning Kochi beach gone viral. < !- START disable copy paste -->