SWISS-TOWER 24/07/2023

Flights Diverted | കനത്ത മഴ: കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള 3 വിമാന സര്‍വീസുകള്‍ റദ്ദാക്കി

 


ADVERTISEMENT

കൊച്ചി: (KVARTHA) യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്നും ദോഹയിലേക്കുള്ള വിമാനവും റദ്ദാക്കിയവയുടെ പട്ടികയിലുണ്ട്. ദുബൈയില്‍ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല. കനത്ത മഴ വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിന് പിന്നാലെയാണ് നടപടി.

ഫ്‌ലൈ ദുബൈയുടെയും എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെയും കൊച്ചി - ദുബൈ സര്‍വീസ്, ഇന്‍ഡിഗോയുടെ കൊച്ചി - ദോഹ സര്‍വീസ്, എയര്‍ അറേബ്യയുടെ കൊച്ചി - ശാര്‍ജ സര്‍വീസ് എന്നിവയാണ് റദ്ദാക്കിയത്. അതേസമയം, മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ദാക്കിയത് യാത്രക്കാരുടെ പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്.

Flights Diverted | കനത്ത മഴ: കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള 3 വിമാന സര്‍വീസുകള്‍ റദ്ദാക്കി

ചൊവ്വാഴ്ച (16.04.2024) ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മുഴുവന്‍ വിമാനങ്ങളും മറ്റു വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു. ചൊവ്വാഴ്ച പുലര്‍ചെ മുതല്‍ വൈകിട്ടുവരെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 വിമാനങ്ങളുമാണ് റദ്ദാക്കിയത്. 3 വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.

യാത്ര പുറപ്പെടുന്നതിന് മുന്‍പ് അതത് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് വിമാന സമയം ഉറപ്പാക്കണം. എയര്‍ലൈനുകളുടെ വെബ്‌സൈറ്റിലും ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിക്കും. Keywords: News, Kerala, Kerala-News, Flight Schedule, Malayalam-News, Video, Social Media, Dubai Airport, Flooded, Flights Diverted, Heavy Rain, Plane, Kochi News, Doha, Rain, Passengers, Travel, Video: Dubai Airport Flooded, Flights Diverted After Heavy Rain.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia