Controversy | കായംകുളത്ത് വീഡിയോ കോളില്‍ യുവതിയുടെ നഗ്‌നത ആസ്വദിക്കുന്ന നേതാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ആരോപണവിധേയന്‍ ബാലസംഘത്തിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തില്‍ നടത്തുന്ന വേനല്‍തുമ്പി കലാജാഥയുടെ കണ്‍വീനര്‍; ഇങ്ങനെയൊരാളെയാണോ പാര്‍ടി കാര്യങ്ങള്‍ ഏല്‍പിക്കുന്നതെന്ന് വിമര്‍ശനം
May 5, 2023, 12:18 IST
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) വീഡിയോ കോളില്‍ യുവതിയുടെ നഗ്‌നത കാണുന്ന പുതുപ്പള്ളി സിപിഎം ലോകല്‍ കമിറ്റി അംഗത്തിന്റെ ദൃശ്യം പുറത്ത്. കായംകുളത്തെ സിപിഎം സമൂഹ മാധ്യമ ഗ്രൂപുകളില്‍ ചിത്രം പ്രചരിക്കുകയാണ്. പാര്‍ടിയുടെ ഹിന്ദു ഗ്രൂപുകളില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിയമന അറിയിപ്പ് നല്‍കണമെന്ന സന്ദേശവും വിവാദത്തിലായിരിക്കുകയാണ്. ഏരിയ കമിറ്റി അംഗമാണ് ഗ്രൂപില്‍ സന്ദേശം അയച്ചത്.

ഒരു യുവതിയുമായി വീഡിയോ കോളില്‍ സംസാരിക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. സിപിഎമ്മുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ അകൗണ്ടുകളിലൂടെയാണ് ഇത് പ്രചരിക്കുന്നത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും പാര്‍ടിക്ക് ലഭിച്ചിട്ടില്ലെന്നാണ് വിവരം.
നഗ്‌നദൃശ്യ വിവാദത്തില്‍ ആരോപണവിധേയനായ ഈ ലോകല്‍ കമിറ്റി അംഗം തന്നെയാണ് ബാലസംഘത്തിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തില്‍ നടത്തുന്ന വേനല്‍തുമ്പി കലാജാഥയുടെ കണ്‍വീനര്‍. ഇങ്ങനെ ഒരാളെയാണോ പാര്‍ടി കാര്യങ്ങള്‍ ഏല്‍പിക്കുന്നത് എന്ന വിമര്‍ശനത്തോടെയാണ് നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.
കഴിഞ്ഞ ദിവസം, ഭാര്യയുടെ ഗാര്‍ഹിക പീഡന പരാതിയില്‍ ആലപ്പുഴ ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റിനെ സിപിഎമ്മില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിപിന്‍ സി ബാബുവിനെയാണ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. മര്‍ദനം, പരസ്ത്രീ ബന്ധം, ആഭിചാരക്രിയ എന്നിവയായിരുന്നു ഭാര്യയുടെ പരാതി. സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്റെ നിര്‍ദേശപ്രകാരം സിപിഎം കായംകുളം ഏരിയ സെക്രടറി കമിറ്റി യോഗം ചേര്‍ന്നാണ് ബിപിനെതിരെ നടപടിയെടുത്തത്.
Keywords: News, Kerala-News, Local Committee, Politics, Party, Political Party, Controversy, Kerala, News-Malayalam, Video Controversy in Kayamkulam CPM.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.