കോഴിക്കോട് സൗതിൽ ഐ എൻ എലിന് ഐതിഹാസിക വിജയം; ലീഗിന്റെ വനിതാ സ്ഥാനാർഥി തോറ്റു
May 2, 2021, 14:35 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 02.05.2021) കോഴിക്കോട് സൗതിൽ ഐ എൻ എലിന് ഐതിഹാസിക വിജയം. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച അഹ്‌മദ് ദേവർകോവിൽ 8000 ലേറെ വോടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഏറെക്കാലത്തിന് ശേഷം ലീഗിന്റെ വനിതാ സ്ഥാനാർഥി മത്സരിച്ച മണ്ഡലമാണിത്.
യുഡിഎഫിനായി നൂർബിന റശീദും എൻഡിഎക്കായി നവ്യ ഹരിദാസുമാണ് മത്സരിച്ചത്. കഴിഞ്ഞ തവണ മുസ്ലിം ലീഗ് നേതാവ് എം കെ മുനീറാണ് ഇവിടെ നിന്ന് വിജയിച്ചത്.
ഇത് രണ്ടാം തവണയാണ് ഐഎൻഎൽ സ്ഥാനാർഥി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2006 ൽ കോഴിക്കോട് സൗതിൽ നിന്ന് തന്നെ പി എം എ സലാം വിജയിച്ചിരുന്നു. പാര്‍ടിയുടെ അഖിലേന്ത്യാ സെക്രടറിയാണ് അഹ്‌മദ് ദേവർകോവിൽ.
Keywords: Kozhikode, Kerala, News, Assembly-Election-2021, Top-Headlines, Result, INL, Muslim-League, South, Victory for INL in Kozhikode South; The League's female candidate lost.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

