കണ്ണൂര്‍: കണ്ണൂരില്‍ ടാങ്കര്‍ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കണമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇക്കാര്യം താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.
അപകടത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീട് പുനര്‍നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള ധനസഹായവും നല്‍കണം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം ചെന്നിത്തല മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മെന്ന് ചെന്നിത്തല പറഞ്ഞു.
ഇതേസമയം ചാല ദുരന്തത്തെ കുറിച്ച് പെട്രോളിയം മന്ത്രാലയം അന്വേഷണം നടത്തുന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ സി വേണുഗോപാല്‍ പറഞ്ഞു. ടാങ്കര്‍ അപകടത്തില്‍ ഐ ഒ സിയുടെ പങ്കും അന്വേഷിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ഡി ജി പി കെ എസ് ബാലസുബ്രഹ്മണ്യം പറഞ്ഞു. അപകടത്തെ കുറിച്ചുള്ള അന്വേഷണം ശതൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
SUMMARY: Chala LPG tanker tragedy victims should be sufficiently compensated by providing government employment to their family members , Kerala Pradesh Congress Committee president Ramesh Chennithala
key words: Death toll , Chala LPG tanker, Minister of State for Power, K.C. Venugopal, Kerala Pradesh Congress Committee president, Ramesh Chennithala , Director General of Police, K.S. Balasubramanyam, Police Club
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.