Jagdeep Dhankhar | അരുമ ശിഷ്യനായ ഉപരാഷ്ട്രപതി തന്നെ കാണാന്‍ വരുന്ന സന്തോഷത്തില്‍ പാനൂര്‍ സ്വദേശിനിയായ റിട. അധ്യാപിക രത്ന നായര്‍
May 18, 2023, 22:16 IST
പാനൂര്‍: (www.kvartha.com) രാജസ്താനിലെ സൈനിക് സ്‌കൂളില്‍ തന്നെ പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപികയെ കാണാന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ മെയ് 22ന് പാനൂരിലെ താഴെ ചമ്പാട്ടെത്തും. കാര്‍ഗില്‍ ബസ് സ്‌റ്റോപിന് സമീപം ആനന്ദത്തില്‍ രത്ന നായര്‍ എന്ന തന്റെ മുന്‍ അധ്യാപികയെ കാണാനാണ് ജഗദീപ് ധന്‍കര്‍ എത്തുന്നത്.
1968ല്‍ രാജസ്താനിലെ ചിറ്റോര്‍ഗ്ര സൈനിക സ്‌കൂളില്‍ വച്ചാണ് ജഗദീപ് ധന്‍കറെ രത്ന നായര്‍ പഠിപ്പിച്ചത്. അന്നു മുതല്‍ ഊഷ്മളമായ ബന്ധമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത്. നേരത്തെ ബംഗാള്‍ ഗവര്‍ണറായി ചുമതലയേറ്റപ്പോള്‍ തന്റെ അമ്മയുടെ സ്ഥാനത്തു കാണുന്ന രത്ന നായരുടെ ആശിര്‍വാദം പ്രിയ ശിഷ്യന്‍ തേടിയിരുന്നു.
പിന്നീട് ഉപരാഷ്ട്രപതിയായി ജഗദീപ് ധന്‍കര്‍ സ്ഥാനാരോഹണം ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും പങ്കെടുക്കാനായിരുന്നില്ല. 22 ന് തിരുവനന്തപുരത്തെത്തുന്ന ഉപരാഷ്ട്രപതി സെക്രടറിയേറ്റിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് കണ്ണൂരേക്ക് തിരിക്കുക. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഉപരാഷ്ട്രപതി പാനൂരിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
ഉച്ചയ്ക്ക് 1.05ന് ഇന്‍ഡ്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ഉപരാഷ്ട്രപതി 1.17ന് റോഡ് മാര്‍ഗം പാനൂര്‍ ചമ്പാടേക്ക് തിരിക്കും. തന്റെ അധ്യാപിക ആയിരുന്ന രത്ന നായരെ സന്ദര്‍ശിക്കാനാണ് ഉപരാഷ്ട്രപതി ചമ്പാട് ആനന്ദവീട്ടില്‍ എത്തുന്നത്. സന്ദര്‍ശനത്തിനു ശേഷം ഉച്ചക്ക് 2.25ന് മട്ടന്നൂരിലേക്ക് മടങ്ങും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ഏഴിമല നാവിക അകാദമിയിലേക്ക് പോകും. നാവിക അകാദമി സന്ദര്‍ശനത്തിന് ശേഷം വൈകിട്ട് 6.20ന് അദ്ദേഹം കണ്ണൂര്‍ വിമാനത്താവളം വഴി ന്യൂഡെല്‍ഹിയിലേക്ക് തിരിച്ചുപോകും.
ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി. പൊലീസ് കമീഷണര്‍ (സിറ്റി) അജിത് കുമാര്‍, പൊലീസ് കമീഷണര്‍ (റൂറല്‍) എം ഹേമലത, നാവിക അകാദമി ഡെപ്യൂടി പ്രൊവോസ്റ്റ് മാര്‍ഷല്‍ കേശവ് റെഡ്ഡി, സബ് കലക്ടര്‍ സന്ദീപ് കുമാര്‍, അസി. കലക്ടര്‍ മിസാല്‍ സാഗര്‍ ഭഗത്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Vice President of India Jagdeep Dhankhar to visit his teacher at Kannur on May 22, Kannur, News, Vice President, Teacher, Ratha Nair, Politics, Airport, Visit, Kerala.
1968ല്‍ രാജസ്താനിലെ ചിറ്റോര്‍ഗ്ര സൈനിക സ്‌കൂളില്‍ വച്ചാണ് ജഗദീപ് ധന്‍കറെ രത്ന നായര്‍ പഠിപ്പിച്ചത്. അന്നു മുതല്‍ ഊഷ്മളമായ ബന്ധമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത്. നേരത്തെ ബംഗാള്‍ ഗവര്‍ണറായി ചുമതലയേറ്റപ്പോള്‍ തന്റെ അമ്മയുടെ സ്ഥാനത്തു കാണുന്ന രത്ന നായരുടെ ആശിര്‍വാദം പ്രിയ ശിഷ്യന്‍ തേടിയിരുന്നു.
പിന്നീട് ഉപരാഷ്ട്രപതിയായി ജഗദീപ് ധന്‍കര്‍ സ്ഥാനാരോഹണം ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും പങ്കെടുക്കാനായിരുന്നില്ല. 22 ന് തിരുവനന്തപുരത്തെത്തുന്ന ഉപരാഷ്ട്രപതി സെക്രടറിയേറ്റിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് കണ്ണൂരേക്ക് തിരിക്കുക. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഉപരാഷ്ട്രപതി പാനൂരിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി. പൊലീസ് കമീഷണര്‍ (സിറ്റി) അജിത് കുമാര്‍, പൊലീസ് കമീഷണര്‍ (റൂറല്‍) എം ഹേമലത, നാവിക അകാദമി ഡെപ്യൂടി പ്രൊവോസ്റ്റ് മാര്‍ഷല്‍ കേശവ് റെഡ്ഡി, സബ് കലക്ടര്‍ സന്ദീപ് കുമാര്‍, അസി. കലക്ടര്‍ മിസാല്‍ സാഗര്‍ ഭഗത്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Vice President of India Jagdeep Dhankhar to visit his teacher at Kannur on May 22, Kannur, News, Vice President, Teacher, Ratha Nair, Politics, Airport, Visit, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.