Vice President | അപൂര്‍വ അനുഭവമായി പുന:സമാഗമം; രത്‌ന നായര്‍ക്ക് ഗുരു ദക്ഷിണയായി ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം

 


കണ്ണൂര്‍: (www.kvartha.com) പാനൂര്‍ താഴെചമ്പാട് കാര്‍ഗില്‍ സ്റ്റോപിനടുത്ത ആനന്ദില്‍ രത്‌നാ നായരെ കാണാന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ എത്തിയത് തന്റെ പഴയ വിദ്യാര്‍ഥിയുടെ മട്ടും ഭാവത്തോടെ. രാജ്യത്തെ ഏറ്റവും ഉന്നതമായ രണ്ടാമത്തെ പദവിയിലിരിക്കുമ്പോഴും തന്റെ പ്രിയപ്പെട്ട അധ്യാപികയെ വര്‍ഷങ്ങള്‍ക്കു ശേഷം കാണുന്നതിന്റെ ആകാംക്ഷയും പിരിമുറുക്കവും ഉപരാഷ്ട്രപതിയുടെ മുഖത്തുണ്ടായിരുന്നു.
    
Vice President | അപൂര്‍വ അനുഭവമായി പുന:സമാഗമം; രത്‌ന നായര്‍ക്ക് ഗുരു ദക്ഷിണയായി ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം

ഒരു വിദ്യാര്‍ഥി തന്റെ പ്രിയപ്പെട്ട അധ്യാപികക്ക് നല്‍കിയ ഗുരു ദക്ഷിണ ആയിരുന്നു ആ സന്ദര്‍ശനം. കാറില്‍ നിന്ന് ഇറങ്ങിയ ഉടന്‍ ഉപരാഷ്ട്രപതി ടീചറുടെ കാല്‍ തൊട്ട് വന്ദിച്ചു. പിന്നെ കൈകള്‍ ചേര്‍ത്ത് പിടിച്ചു സംസാരിച്ചു. ഒപ്പമുണ്ടായിരുന്ന പത്‌നി ഡോ. സുധേഷ് ധന്‍ഖറിന് തന്റെ പ്രിയപ്പെട്ട അധ്യാപികയെ പരിചയപ്പെടുത്തി. സ്പീകര്‍ എ എന്‍ ശംസീറും ഉപരാഷ്ട്രപതിയോടൊപ്പം ഉണ്ടായിരുന്നു.

അര മണിക്കൂറോളം തന്റെ അധ്യാപികയുമായി അദ്ദേഹം വിശേഷം പങ്കുവെച്ചു. ഇളനീരും ചിപ്‌സും നല്‍കിയാണ് ടീചര്‍ തന്റെ ശിഷ്യനെ സല്‍കരിച്ചത്. വീട്ടില്‍ ഉണ്ടാക്കിയ ഇഡലിയും ചിപ്‌സും അദ്ദേഹം ഏറെ ആസ്വദിച്ചു കഴിച്ചു. ഒരു ഗുരുവിന് കിട്ടാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണയാണ് ഈ സന്ദര്‍ശനം എന്ന് രത്ന ടീചര്‍ പറഞ്ഞു. ശിഷ്യര്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തുന്നതാണ് അധ്യാപകര്‍ക്ക് ചരിതാര്‍ഥ്യം നല്‍കുക. ഈ സന്തോഷം പ്രകടിപ്പിക്കാന്‍ വാക്കുകളില്ലെന്നായിരുന്നു അവരുടെ പ്രതികരണം.

തിങ്കളാഴ്ച ഉച്ചക്ക് 1.33 നാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഉപരാഷ്ട്രപതിയും പത്‌നിയും മട്ടന്നൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. വിമാനത്താവളത്തിലെ വരവേല്‍പ്പിനു ശേഷം ഉച്ചക്ക് 1.50 ഓടെ കാര്‍ മാര്‍ഗം ചാമ്പാടേക്കു തിരിച്ചു. 2.20 ന് ചമ്പാട് കാര്‍ഗില്‍ ബസ് സ്റ്റോപിന് സമീപമുള്ള 'ആനന്ദ്' വീട്ടില്‍ എത്തി. അര മണിക്കൂറിലേറെ അവിടെ ചിലവഴിച്ചു. 3.10 ഓടെ വിമാനത്താവളത്തിലേക്ക് മടങ്ങി.

രത്‌ന ടീചറുടെ സഹോദരന്‍ വിശ്വനാഥന്‍ നായര്‍, മകള്‍ നിധി, ഭര്‍ത്താവ് മൃദുല്‍, ഇവരുടെ ഒന്നര വയസ് പ്രായമുള്ള മകള്‍ ഇശാനി എന്നിവരാണ് സ്വീകരിക്കാന്‍ വസതിയിലുണ്ടായിരുന്നത്. ഉപരാഷ്ട്രപതി വരുന്ന വിവരമറിഞ്ഞ് പ്രദേശവാസികളായ ജനങ്ങള്‍ രത്‌നാ നായരുടെ വീടിന് ചുറ്റും തടിച്ചു കൂടിയിരുന്നു. ഇവരോട് കൈവീശി യാത്ര പറഞ്ഞാണ് ഉപരാഷ്ട്രപതിയും ഭാര്യയും മടങ്ങിയത്.

Keywords: Vice President, Jagdeep Dhankhar, Kerala News, Malayalam News, Vice President Jagdeep Dhankhar visited Ratna Nair.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia