SWISS-TOWER 24/07/2023

Jagdeep Dhankhar | ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ കണ്ണൂരില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ കണ്ണൂരിലെത്തി. നിശ്ചയിച്ചതിലും അരമണിക്കൂര്‍ വൈകിയാണ് തിരുവനന്തപുരത്ത് നിന്നും ഉപരാഷ്ട്രപതിയെയും വഹിച്ചുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം ടേക് ഓഫ് ചെയ്തത്. ഉച്ചയ്ക്ക് 1.33 ഓടെ വിമാനം കണ്ണൂര്‍ വിമാനത്താവളത്തിലെ റണ്‍വേ തൊട്ടു. ഓപറേഷണല്‍ ഏരിയയിലെ ബേ നമ്പര്‍ ഒമ്പതില്‍ എത്തിയ വിമാനത്തില്‍ നിന്നും 1.45 ഓടെ ഉപരാഷ്ട്രപതിയും പത്‌നി ഡോ. സുധേഷ് ധന്ഖറും പുറത്തിറങ്ങി.
   
Jagdeep Dhankhar | ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ കണ്ണൂരില്‍

നിയമസഭാ സ്പീകര്‍ അഡ്വ. എ എന്‍ ശംസീര്‍, തുറമുഖ മന്ത്രി അഹ്മദ് ദേവര്‍ കോവില്‍, എംപിമാരായ വി ശിവദാസന്‍, പി ടി ഉഷ, പി സന്തോഷ് കുമാര്‍, ഉത്തരമേഖലാ ഐ ജി നീരജ് കുമാര്‍ ഗുപ്ത, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, സിറ്റി കമീഷണര്‍ അജിത് കുമാര്‍, കിയാല്‍ എംഡി സി ദിനേശ് കുമാര്‍, അഡീഷണല്‍ സ്റ്റേറ്റ് പ്രോടോകോള്‍ ഓഫീസര്‍ എം എസ് ഹരികൃഷ്ണന്‍, കീഴല്ലൂര്‍ ഗ്രാമപഞ്ചായത് പ്രസിഡണ്ട് കെ വി മിനി എന്നിവര്‍ ചേര്‍ന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു. തുടര്‍ന്ന് 1.50 ഓടെ പ്രത്യേക വാഹനത്തില്‍ ജഗ്ദീപ് ധന്‍ഖറും പത്‌നിയും പാനൂരിലെ ചമ്പാട്ടേക്ക് തിരിച്ചു.
   
Jagdeep Dhankhar | ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ കണ്ണൂരില്‍
  
Jagdeep Dhankhar | ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ കണ്ണൂരില്‍
     
Jagdeep Dhankhar | ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ കണ്ണൂരില്‍

Keywords: Vice President, Jagdeep Dhankhar, Kerala News, Malayalam News, Vice President of India, Vice President Jagdeep Dhankhar in Kannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia