Obituary | തലശേരി നഗരസഭാ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി നിര്യാതനായി
May 6, 2024, 20:40 IST
കണ്ണൂര്‍: (KVARTHA) തലശേരി നഗരസഭാ വൈസ് ചെയര്‍മാനും സിപിഎം തലശേരി ഏരിയാ കമിറ്റി അംഗവുമായ വാഴയില്‍ ശശി (65) നിര്യാതനായി. രോഗബാധിതനായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ചെയാണ് ചികിത്സയ്ക്കിടെ മരിച്ചത്. അരനൂറ്റാണ്ട് കാലം തലശേരിയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്നു.
ബീഡി തൊഴിലാളിയായി ജീവിതം ആരംഭിച്ച് ബാലസംഘത്തില്‍ കൂടി സംഘടനാ രംഗത്തേക്ക് കടന്നുവന്ന് ഡി വൈ എഫ് ഐയുടെ തിരുവങ്ങാട് വിലേജ് സെക്രടറിയായും തലശേരി ബ്ലോക് ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. പരേതരായ വാഴയില്‍ പൈതലിന്റെയും ജാനകിയുടെയും മകനാണ്.
ഭാര്യ: കെ സുജയ (തലശേരി കോ-ഓപറേറ്റിവ് ഹോസ്പിറ്റല്‍, കേരള കോ-ഓപറേറ്റിവ് എംപ്ലോയിസ് യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്). മക്കള്‍: സിജിന്‍ (പുന്നോല്‍ സര്‍വിസ് സഹകരണ ബാങ്ക്), സിന്‍സി (ട്യൂടര്‍, കോ-ഓപറേറ്റിവ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഹെല്‍ത് സയന്‍സസ്). മരുമക്കള്‍: ദിന്‍ഷ സിജിന്‍ (പാറാല്‍), മിഥുന്‍ (ഖത്വര്‍). സഹോദരങ്ങള്‍: പവിത്രന്‍, രാജി, രമേശന്‍.

Keywords: Vice-Chairman of Thalassery Municipality Vazhayil Sasi passed away, Kannur, News, Vice-Chairman, Thalassery Municipality, Vazhayil Sasi, Death, Obituary, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.