Visited | അഭിപ്രായ ഭിന്നതയുടെ മഞ്ഞുരുക്കാന്‍ സര്‍കാര്‍ ശ്രമം; ആര്‍ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ച് റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെഎ ഉണ്ണികൃഷ്ണന്‍
Mar 24, 2023, 22:29 IST
തലശേരി: (www.kvartha.com) റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെഎ ഉണ്ണികൃഷ്ണന്‍ തലശേരി ആര്‍ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ചു. റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങളില്‍ സര്‍കാര്‍ സംവിധാനങ്ങളുടെ ഇടപെടല്‍ ഉണ്ടാകണമെന്ന മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തലശേരി ബിഷപ് ഹൗസിലെത്തി ബിഷപുമായി വൈസ് ചെയര്‍മാന്‍ കൂടിക്കാഴ്ച നടത്തിയത്.
റബര്‍ കര്‍ഷകരുടെ പ്രതിസന്ധികളില്‍ റബര്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്നും ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് വൈസ് ചെയര്‍മാന്‍ ഉറപ്പു നല്‍കി. ആര്‍ച് ബിഷപിന്റെ പ്രസ്താവനയില്‍ കര്‍ഷകരുടെ വേദനയാണ് നിഴലിക്കുന്നതെന്ന് റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പറഞ്ഞു. റബറിനെ കാര്‍ഷിക വിളയായി പരിഗണിക്കുക, സിന്തറ്റിക് റബറിനെയും പ്രകൃതിദത്തമായ റബറിനെയും ഒരേ രീതിയില്‍ പരിഗണിച്ചു കൊണ്ടുള്ള ഇറക്കുമതി നയങ്ങള്‍ പുനഃ പരിശോധിക്കുക, കേന്ദ്ര സര്‍കാരിന്റെ ഭാഗത്തുനിന്നും റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡികള്‍ അനുവദിക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ കേരളം സന്ദര്‍ശിക്കുന്ന അവസരത്തില്‍ റബര്‍ കര്‍ഷകരുടെ വിഷയങ്ങള്‍ സംസാരിക്കാനുള്ള അവസരം ഒരുക്കാം എന്ന് റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അറിയിച്ചു. റബര്‍ ബോര്‍ഡിന്റെ നിരവധിയായ ആനുകൂല്യങ്ങള്‍ സാധാരണ കര്‍ഷകര്‍ അറിയാത്തതുമൂലം അവരിലേക്ക് അവ എത്താത്ത സാഹചര്യങ്ങള്‍ പരിഹരിക്കണമെന്നും ചര്‍ചയില്‍ അഭിപ്രായമുണ്ടായി.
തലശേരി അതിരൂപത പ്രോട്ടോ സിഞ്ചൂസ് മോണ്‍. ആന്റണി മുതുകുന്നേല്‍, വികാരി ജെനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി, തലശേരി അതിരൂപത ചാന്‍സലര്‍ ഫാ. ജോസഫ് മുട്ടത്തുകുന്നേല്‍, പ്രോക്യൂറേറ്റര്‍ ഫാ. ജോസഫ് കാക്കരമറ്റത്തില്‍, പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍, ഫാ. ജോണ്‍സണ്‍ കോവൂര്‍ പുത്തന്‍പുരയില്‍, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രടറി ജോര്‍ജ് തയ്യില്‍ എന്നിവരും പങ്കെടുത്തു

Keywords: News, Kerala, Kannur, Top-Headlines, Politics, Political-News, Farmers, Vice Chairman of Rubber Board visited Archbishop Mar Joseph Pamplani.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.