Vi Impovement | 5 ജി സേവനം സമയത്തിന് നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലെന്താ കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി നെറ്റ് വര്‍ക് അനുഭവങ്ങള്‍ മെച്ചപ്പെടുത്തി വി ഐ

 


കൊച്ചി: (KVARTHA) 5ജി സേവനം സമയത്തിന് നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി നെറ്റ് വര്‍ക് അനുഭവങ്ങള്‍ മെച്ചപ്പെടുത്തിയിരിക്കയാണ് വി ഐ. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി ഉയര്‍ന്ന കാര്യക്ഷമതയുള്ള 900 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണ് വി ഐ കേരളത്തിലെ 950-ലേറെ സൈറ്റുകളിലായി സ്ഥാപിച്ചത്. സംസ്ഥാനത്തെ 2500-ലേറെ സൈറ്റുകളില്‍ കാര്യക്ഷമതയും വര്‍ധിപ്പിച്ചിട്ടുണ്ട്.

Vi Impovement | 5 ജി സേവനം സമയത്തിന് നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലെന്താ കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി നെറ്റ് വര്‍ക് അനുഭവങ്ങള്‍ മെച്ചപ്പെടുത്തി വി ഐ
 

കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറവുമടക്കമുള്ള വലിയ പട്ടണങ്ങളിലെ വി ഐ ഉപഭോക്താക്കള്‍ക്ക് വീടുകളിലും വാണിജ്യ സ്ഥലങ്ങളിലും ഏറെ വ്യക്തതയുള്ള വോയ്‌സ് കോളും ഡാറ്റയും ലഭിക്കുന്നുണ്ട്. 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ്, 2500 മെഗാഹെര്‍ട്‌സ് തുടങ്ങിയ വിവിധ ബാന്‍ഡുകളിലായി 114.8 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രത്തിലൂടെ കേരളത്തില്‍ എല്‍ ടി ഇ നെറ്റ് വര്‍കില്‍ ഏറ്റവും വലിയ സ്‌പെക്ട്രം കൈവശമുള്ളതിനാല്‍ കേരളത്തിലെ ഏറ്റവും മികച്ച ടെലികോം സേവനദാതാവായി വി ഐ മാറുകയാണെന്നാണ് കംപനിയുടെ അവകാശവാദം.

റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും രാജ്യമെമ്പാടും 5ജി സേവനം ലഭ്യമാക്കിയെങ്കിലും വൊഡാഫോണ്‍ ഐഡിയക്ക് ഇതുവരെ ഇന്‍ഡ്യയിലെ രണ്ട് നഗരങ്ങളില്‍ മാത്രമാണ് 5ജി സേവനം നല്‍കാന്‍ കഴിഞ്ഞത്. ഇതേതുടര്‍ന്ന് വി ഐ-ക്കും അദാനി ഗ്രൂപ് സ്ഥാപനമായ അദാനി ഡാറ്റ നെറ്റ് വര്‍ക് സിനും കഴിഞ്ഞ ദിവസം ടെലികമ്യൂണികേഷന്‍ വകുപ്പ് കാരണം കാണിക്കല്‍ നോടീസ് അയച്ചിരുന്നു. കാലതാമസത്തിന്റെ കാരണങ്ങളും സേവനങ്ങള്‍ ആരംഭിക്കുന്ന സമയക്രമവും അന്വേഷിച്ചായിരുന്നു നോടീസ്. 5 ജി നെറ്റ് വര്‍കിന്റെ മിനിമം റോള്‍ ഔട് ബാധ്യതകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിന് ഇരു കംപനികള്‍ക്കും പിഴയും ഈടാക്കിയിട്ടുണ്ട്.

Keywords: Vi Enhances Network Experience for customers in Kerala, Kochi, News, Vi Enhances Network, 5G Connection, Notice, Business, Telecommunication, Fine, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia