Vettucaud | ഭക്തിനിർഭരമായി വെട്ടുകാട് പള്ളി തിരുനാൾ; വൻ ഭക്തജന തിരക്ക്; സമാപനം 21ന്
Nov 12, 2022, 20:15 IST
തിരുവനന്തപുരം: (www.kvartha.com) വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാളിന് വൻ ഭക്തജന തിരക്ക്. ജാതി, മത, ഭാഷാ ഭേദമില്ലാതെ ലക്ഷക്കണക്കിന് പേരാണ് പ്രവഹിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് ഇടവക വികാരി ഫാ.ജോർജ് ഗോമസ് തിരുനാൾ കൊടിയേറ്റി. അതിരൂപതാ മെത്രാപ്പോലീത്ത ഡോ. തോമസ് ജെ നെറ്റോ, സ്വാമി സാന്ദ്രാനന്ദ, അൽഹാഫിസ് മുഹമ്മദ് ശിബിലി ഹസനി അൽ ഖാസിമി മൗലവി എന്നിവർ സംസാരിച്ചു. ദിവ്യബലിക്കുശേഷം ദേവാലയാങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു കൊടിയേറ്റ കര്‍മങ്ങള്‍ക്ക് ആരംഭം കുറിച്ചത്.
ഗായകസംഘം ആലപിച്ച 'അസതോമ സദ്ഗമയ' ഗാനത്തിന് ശേഷം ഇടവക ഭാരവാഹികൾ കൈമാറിയ ക്രിസ്തുരാജ പതാക ഫാ. ജോർജ് ഗോമസ് വാനിലേക്കുയർത്തി. മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജിആർ അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, സിറ്റി പൊലീസ് കമീഷണർ ജി സ്‌പർജൻ കുമാർ, എം വിൻസന്റ് എംഎൽഎ, മുൻ മന്ത്രിമാരായ എം വിജയകുമാർ, സുരേന്ദ്രൻ പിള്ള, വിഎസ് ശിവകുമാർ, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ പങ്കെടുത്തു.
ഞായറാഴ്ച മേജര്‍ ആർച് ബിഷപ് മാര്‍ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവയുടെയും 20ന് ആർച് ബിഷപ് തോമസ് ജെ നെറ്റോയുടെയും മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലികളും ഉണ്ടായിരിക്കും. 19ന് വൈകുന്നേരം 6.30ന് ക്രിസ്തുരാജ തേജസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കും. 20ന് രാവിലെ 10.30ന് അമ്പതിനായിരത്തില്‍പരം തീർഥാടകര്‍ക്കായി സ്‌നേഹവിരുന്നും ഒരുക്കും. 21ന് വൈകിട്ട് 5.30ന് ആർച് ബിഷപ് ഡോ. തോമസ് ജോ നെറ്റോ മുഖ്യകാർമ്മികത്വം വഹിക്കുന്ന പൊന്തിഫിക്കൻ ദിവ്യബലിയോടുകൂടി ക്രിസ്തുരാജത്വ തിരുനാളിന് സമാപനമാകും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.