Inauguration | മൃഗഡോക്ടറുടെ സേവനം കര്‍ഷകരുടെ വാതില്‍പ്പടിയില്‍; വിളിപ്പുറത്ത് സുസജ്ജമായ വെറ്റിനറി സൗകര്യങ്ങള്‍ ലഭ്യമാകുമെന്നും കേന്ദ്ര മന്ത്രി പര്‍ഷോത്തം രുപാല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മൃഗഡോക്ടറുടെ സേവനം കര്‍ഷകരുടെ വാതില്‍പ്പടിയില്‍ ലഭ്യമാക്കി മൃഗങ്ങളെ ചികിത്സിക്കുമെന്നു കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രി പര്‍ഷോതം രുപാല. തിരുവനന്തപുരത്ത് 29 മൊബൈല്‍ വെറ്ററിനറി യൂനിറ്റുകളുടെ ഫ് ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
Aster mims 04/11/2022

Inauguration | മൃഗഡോക്ടറുടെ സേവനം കര്‍ഷകരുടെ വാതില്‍പ്പടിയില്‍; വിളിപ്പുറത്ത് സുസജ്ജമായ വെറ്റിനറി സൗകര്യങ്ങള്‍ ലഭ്യമാകുമെന്നും കേന്ദ്ര മന്ത്രി പര്‍ഷോത്തം രുപാല

1962 എന്ന നമ്പറില്‍ ഒരു കോള്‍ ദൂരത്തില്‍ സുസജ്ജമായ വെറ്റിനറി സൗകര്യങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ എംവിയുകള്‍ക്കു സംസ്ഥാനത്തിന്റെ ഓരോ കോണിലും അതിവേഗം എത്തിച്ചേരാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സംവിധാനം ഉയര്‍ന്ന ഉല്‍പാദനക്ഷമതയുള്ള പാലുല്‍പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ക്ഷീരകര്‍ഷകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഓരോ എംവിയുവിയിലും കന്നുകാലി കര്‍ഷകര്‍ക്ക് പ്രത്യേക സേവനങ്ങള്‍ നല്‍കുന്നതിന് മൃഗഡോക്ടറും സഹായിയുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മൃഗങ്ങളുടെ പ്രസവാവശ്യത്തിനും ഇതുപകരിക്കും എന്നും അദ്ദേഹം പറഞ്ഞു.

Inauguration | മൃഗഡോക്ടറുടെ സേവനം കര്‍ഷകരുടെ വാതില്‍പ്പടിയില്‍; വിളിപ്പുറത്ത് സുസജ്ജമായ വെറ്റിനറി സൗകര്യങ്ങള്‍ ലഭ്യമാകുമെന്നും കേന്ദ്ര മന്ത്രി പര്‍ഷോത്തം രുപാല
ക്ഷീരമേഖലയെ ഉപജീവനാധിഷ്ഠിത കാര്‍ഷികമേഖല എന്ന നിലയില്‍നിന്നു വാണിജ്യപരമായി ലാഭകരമായ സംരംഭമാക്കി മാറ്റുന്നതിന് ഈ പദ്ധതി സഹായിക്കും. ഇതു കേരളത്തിലെ യുവാക്കള്‍ക്കു ലാഭകരമായ തൊഴിലവസരമാകും. കൂടുതല്‍ യുവജനങ്ങളെ ഈ മേഖലയിലേക്ക് വരാന്‍ പ്രോത്സാഹിപ്പിക്കുമെന്നും രുപാല പറഞ്ഞു. ഈ രംഗത്തെ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

1962 എന്ന ഹെല്‍പ് ലൈന്‍ നമ്പരുള്ള കേന്ദ്രീകൃത കോള്‍ സെന്റര്‍ വിദേശകാര്യ പാര്‍ലിമെന്ററികാര്യ മന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ ക്ഷീരവികസന രംഗത്ത് സംസ്ഥാനത്തിന് സ്വയം പര്യാപ്തത കൈവരിക്കാനായി കേന്ദ്ര നടപടികള്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി അധ്യക്ഷത വഹിച്ചു. ലൈവ് സ്റ്റോക് ഹെല്‍ത് ആന്‍ഡ് ഡിസീസ് കണ്‍ട്രോള്‍ പദ്ധതി, രാഷ്ട്രിയ ഗോകുല്‍ ദൗത്യം തുടങ്ങി നിരവധി കേന്ദ്ര പദ്ധതികള്‍ സംസ്ഥാനം നടപ്പാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു.

ബിനോയ് വിശ്വം എംപി, ജില്ലാ പഞ്ചായത് പ്രസിഡന്റ് അഡ്വ സുരേഷ് കുമാര്‍ ഡി, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ എ കൗശിഗന്‍ ഐ എ എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  Veterinary services at farmers' doorsteps says minister Parshottam Rupala, Thiruvananthapuram, News, Politics, Minister, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia