Compensation | ഗര്‍ഭിണിയായ പശു ചികിത്സ കിട്ടാതെ ചത്തെന്ന സംഭവത്തില്‍ വെറ്റിനറി ഡോക്ടര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃതര്‍ക്കപരിഹാര കോടതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഫലപ്രദമായ ചികിത്സ നല്‍കാതെ എട്ടുമാസം ഗര്‍ഭിണിയായ പശു ചാകാനിടയായി വരികയും ഇന്‍ഷൂറന്‍സ് ആവശ്യത്തിലേക്കെന്നുപറഞ്ഞ് പോസ്റ്റുമോര്‍ടം നടപടികള്‍ക്കു ചിലവ് ചെയ്യിക്കുകയും പിന്നീട് പോസ്റ്റുമോര്‍ടം റിപോര്‍ട് കൊടുക്കാതെയും ഇന്‍ഷൂര്‍ ചെയ്യേണ്ട നടപടി വൈകിപ്പിച്ചതു വഴി ഇന്‍ഷൂറന്‍സ് തുക നഷ്ടമാവുകയും ചെയ്‌തെന്ന സംഭവത്തില്‍ പരാതിക്കാരിക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധി.

കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറമാണ് പരാതിക്കാരി മുണ്ടയാട്ടെ സി ഭാനുമതിക്ക് നഷ്ടപരിഹാരമായി പശുവിന്റെ വില 65,000 രൂപയും കേസിന്റെ നടപടി ചിലവിലായി അയ്യായിരം രൂപ നല്‍കാനും വിധിച്ചത്. എതിര്‍കക്ഷികളായ വെറ്റിനറി ഡിസ്പെന്‍സറി സര്‍ജന്‍ ഡോ.ശാന്തി, ജില്ലാ വെറ്റിനറി ഓഫീസ് ഡെപ്യൂടി ഡയറക്ടര്‍ എന്നിവര്‍ തുക അടയ്ക്കണമെന്നാണ് വിധി.

Compensation | ഗര്‍ഭിണിയായ പശു ചികിത്സ കിട്ടാതെ ചത്തെന്ന സംഭവത്തില്‍ വെറ്റിനറി ഡോക്ടര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃതര്‍ക്കപരിഹാര കോടതി

ഭാനുമതിയുടെ വീട്ടിലെ മൂന്ന് കന്നുകാലികളില്‍ ഒന്ന് 2022- മെയ് 13ന് വീണു പരുക്കേറ്റു ചികിത്സയിലായിരുന്നു. രണ്ടാംദിവസം ചികിത്സയ്ക്കിടെ കന്നുകാലി മരിച്ചതോടെ ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കുന്നതിനായി വെറ്റിനറി ഡോക്ടറെയും കണ്ണൂര്‍ മൃഗാശുപത്രി സൂപ്രണ്ടിനെയും സമീപിച്ചെങ്കിലും പലകാരണങ്ങള്‍ പറഞ്ഞ് മടക്കുകയായിരുന്നു. തുടര്‍ന്ന് ഫോറം മുന്‍പാകെ പരാതിയുമായി എത്തിയതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിയായത്. ഹര്‍ജിക്കാരിക്ക് വേണ്ടി അഡ്വ. എം മഞ്ജുള ഹാജരായി.

Keywords:  Veterinarian in case of death of pregnant cow without treatment Consumer Disputes Tribunal orders doctor to pay compensation, Kannur, News, Compensation, Insurance, Doctor, Complaint, Bhanumathi Amma, Treatment, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script