Obituary | മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍ ടി രവിവര്‍മ്മ അന്തരിച്ചു
Feb 8, 2024, 09:27 IST
കൊച്ചി: (KVARTHA) സംസ്ഥാനത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍ ടി രവിവര്‍മ (98) അന്തരിച്ചു. അഗ്രികള്‍ചറല്‍ ജേര്‍ണലിസത്തില്‍ അഗ്രഗണ്യനായിരുന്നു അദ്ദേഹം. കേന്ദ്ര കൃഷിവകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടര്‍, കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഇന്റന്‍സീവ് അഗ്രികള്‍ചര്‍ ജേണല്‍ എന്ന പ്രസിദ്ധീകരണത്തിന്റെയും കാര്‍ഷിക സര്‍വകലാശാല പ്രസിദ്ധീകരണ വിഭാഗത്തിന്റെയും എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
മലയാള മനോരമയുടെ 'കര്‍ഷകശ്രീ' മുന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജും 18 വര്‍ഷം 'കര്‍ഷകശ്രീ' മാസികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജും ആയിരുന്നു. സംസ്ഥാന കൃഷി വകുപ്പ്, കേരള സര്‍വകലാശാല, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറയിലായിരുന്നു ജനനം. മഹാരാജാസ് കോളജ്, പുണെ അഗ്രികള്‍ചറല്‍ കോളജ്, അമേരികയിലെ വിസ്‌കോന്‍സെന്‍ സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കൃഷി ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്ന ലേഖനങ്ങളും പുസ്തകങ്ങളും രവിവര്‍മ 'സീരി' എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്നു.
അവസാനനാളുകളിലും കാര്‍ഷിക പത്രപ്രവര്‍ത്തനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത അചഞ്ചലമായിരുന്നു. പാറമേക്കാവ് ശാന്തിഘട്ടില്‍ അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നു.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Veteran, Journalist, RT Ravi Varma, Passed Away, Obituary, Funeral, Veteran journalist RT Ravi Varma passed away.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.