Obituary | വിമുക്തഭടനും കണ്ണൂര്‍ കരിമ്പ് ഗവേഷണ കേന്ദ്രം ജീവനക്കാരനുമായിരുന്ന കെ ഗോവിന്ദക്കുറുപ്പ് നിര്യാതനായി
 

 
K Govindakutty, veteran, retired, Kannur Sugarcane Research Center, obituary, demise, death, Kerala, India

Photo: Arranged

സംസ്‌കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും
 

കാടാച്ചിറ: (KVARTHA) വിമുക്തഭടന്‍ കാടാച്ചിറ ആനപ്പാലം തളാപ്പന്‍ വീട്ടില്‍ കെ ഗോവിന്ദക്കുറുപ്പ്(102) നിര്യാതനായി. ദീര്‍ഘകാലം സൈന്യത്തില്‍ ജോലി ചെയ്ത ഗോവിന്ദക്കുറുപ്പ് വിരമിച്ച ശേഷം കണ്ണൂര്‍ കരിമ്പ് ഗവേഷണ കേന്ദ്രത്തില്‍ ജീവനക്കാരനായി ജോലി ചെയ്തിരുന്നു. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. 


ഭാര്യ: പരേതയായ നാരായണിയമ്മ. മക്കള്‍: പ്രഭാവതി, ചന്ദ്രമതി, കൃഷ്ണന്‍, നാരായണന്‍, രാജേഷ്, പരേതയായ വിജയലക്ഷ്മി. മരുമക്കള്‍: വിജയന്‍ മാവിലായി(സിപിഎം മോച്ചേരി ബ്രാഞ്ച് സെക്രട്ടറി), സത്യശീലന്‍ ചക്കരക്കല്‍(വിമുക്തഭടന്‍), സുരേശന്‍ ചാല, പ്രമീള കുന്നിരിക്ക, സജിത പനോന്നേരി, ബിന്ദു പടന്നോട്ട്.


സഹോദരങ്ങള്‍: പരേതരായ കണ്ണന്‍ കുറുപ്പ്, ചിരുതൈ അമ്മ, മാധവി അമ്മ, കുഞ്ഞികൃഷ്ണ കുറുപ്പ്, മീനാക്ഷി അമ്മ. സംസ്‌കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.

#obituary #veteran #researcher #Kannur #Kerala #India #RIP
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia