1600 കോടി രൂപ എവിടെപ്പോയി? വെള്ളാപ്പള്ളി പണം തട്ടിയെന്ന ആരോപണവുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍
Jan 16, 2020, 15:16 IST
തിരുവനന്തപുരം: (www.kvaartha.com 16.01.2020) എസ് എന്‍ ഡി പി യോഗത്തില്‍നിന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പണം തട്ടിയെന്ന ആരോപണവുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. വാര്‍ത്താസമ്മേളനത്തിലൂടെയാണ് സെന്‍കുമാര്‍ വെള്ളാപ്പള്ളിക്കെതിരെ തിരിഞ്ഞത്.
എസ് എന്‍ ട്രസ്റ്റിന്റെ പണമിടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷിക്കണം. എസ് എന്‍ മാനേജ്‌മെന്റിനു കീഴിലുള്ള സ്‌കൂള്‍, കോളജ് അഡ്മിഷനും നിയമനങ്ങള്‍ക്കുമായി വാങ്ങിയ 1600 കോടി രൂപ കാണാതായിട്ടുണ്ടെന്നും സെന്‍കുമാര്‍ ആരോപിച്ചു.
എസ് എന്‍ ഡി പി മൈക്രോ ഫിനാന്‍സിന് വാങ്ങിയ അധിക പലിശ എവിടെ പോയെന്നു കണ്ടെത്തണം. സ്‌കൂളുകളിലും കോളജുകളിലും എത്ര നിയമനങ്ങള്‍ നടന്നെന്നും അതിനായി വാങ്ങിയ പണം എവിടെയെന്നും അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരണം. നിയമനത്തിന് പണം കൊടുത്തവര്‍ കാര്യങ്ങള്‍ വെളിപ്പെടുത്തണം. അവര്‍ ഡോണേഷനാണ് കൊടുത്തത്. അതിനാല്‍ സ്വതന്ത്രമായി വരാം. അവര്‍ സാക്ഷിയാണ്, പ്രതിയാകില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
ഒരു പൈസയും അധികമായി ഉണ്ടാക്കരുതെന്നാണ് ഗുരു പറഞ്ഞത്. അതില്‍നിന്ന് 150 ഡിഗ്രി മാറിയാണ് എസ് എന്‍ ഡി പി സഞ്ചരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചു. എസ് എന്‍ ഡി പിയുടെ 1000 ശാഖകള്‍ വ്യാജമാണ്. 200 അംഗങ്ങള്‍ക്ക് ഒരു പ്രതിനിധിയെന്നാണ് കണക്ക്. അംഗങ്ങളുടെ വോട്ടു നോക്കിയാല്‍ സമുദായ ജനസംഖ്യയേക്കാള്‍ കാണും. കള്ളവോട്ടാണ് കാരണം. മലബാര്‍ മേഖലയിലാണ് കള്ളവോട്ട് കൂടുതല്‍. ഇതിന്റെ രേഖകള്‍ ശേഖരിച്ചു വരികയാണ്.
ജനാധിപത്യരീതിയിലേക്ക് എസ്എന്‍ഡിപി യോഗം വരണം. പുതിയ സംവിധാനം വേണം. ആരും രണ്ടു തവണയില്‍ കൂടുതല്‍ എസ്എന്‍ഡിപി നേതൃസ്ഥാനത്ത് ഉണ്ടാകരുത്. നേതൃസ്ഥാനത്തുള്ളവരുടെ കുടുംബാംഗങ്ങള്‍ക്കു ചുമതലകള്‍ നല്‍കരുത്. സ്‌കൂളുകളിലും കോളജുകളിലും കുട്ടികള്‍ക്ക് സൗജന്യമായി പ്രവേശനം നല്‍കണം. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണം നിയമനം. എസ്എന്‍ കോളജുകളുടെ അവസ്ഥ വളരെ മോശമാണ്. അറ്റകുറ്റപ്പണികള്‍ക്ക് പണം ചെലവഴിക്കുന്നില്ല.
ആ പണം എവിടെ പോയെന്ന് അന്വേഷിക്കണം. ശിവഗിരി തീര്‍ഥാടനത്തിനു 100 രൂപവീതം എസ്എന്‍ഡിപി പിരിക്കുന്നു. ആ പണത്തിന്റെ ബാക്കി എവിടെയെന്നും അന്വേഷിക്കണം. കേരളത്തില്‍ ആദ്യം ഉണ്ടായ നവോത്ഥാന പ്രസ്ഥാനമാണ് എസ്എന്‍ഡിപി. അത് ഒരു കുടുംബത്തിനു മാത്രമാകരുത്. ഞാന്‍ രാജാവ് എന്റെ മകന്‍ രാജകുമാരന്‍ എന്ന കാഴ്ചപ്പാട് ശരിയല്ല. സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്താന്‍ വെള്ളാപ്പള്ളി തയാറാകണം. അതുവരെ അദ്ദേഹം തല്‍സ്ഥാനത്തുനിന്നു മാറിനില്‍ക്കണം.
സുതാര്യമായി തെരഞ്ഞെടുപ്പു നടത്തി ജയിച്ചാല്‍ വെള്ളാപ്പള്ളിക്ക് തുടരാന്‍ കഴിയുമെന്നും സെന്‍കുമാര്‍ പറഞ്ഞു. സമ്പത്തിന് അതീതമായി ഒന്നും ഇല്ലെന്നു വിശ്വസിക്കുന്നയാളാണു വെള്ളാപ്പള്ളി നടേശനും കുടുംബവുമെന്നു സുഭാഷ് വാസു ആരോപിച്ചു. മറ്റു മൂല്യങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല.
ജാനാധിപത്യരീതിയില്‍ ഹിതപരിശോധന നടത്താന്‍ അദ്ദേഹം തയാറാകണമെന്നും സുഭാഷ് വാസു പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെ ചെറിയ രീതിയില്‍ വാക്കേറ്റവുമുണ്ടായി. ചോദ്യം ചോദിച്ചവരോട് പുറത്തുപോകണമെന്ന് സെന്‍കുമാര്‍ നിര്‍ദേശിച്ചതാണു തര്‍ക്കങ്ങള്‍ക്കിടയാക്കിയത്.
ചെന്നിത്തലയും സെന്‍കുമാറും തമ്മിലുള്ള വാക്പോരിനെ കുറിച്ച് ചോദിച്ചതാണ് സെന്‍കുമാറിനെ ക്ഷുഭിതനാക്കിയത്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനു നേരെ അദ്ദേഹം ക്ഷോഭിച്ചു. നിങ്ങളുടെ പേരെന്താണ്, നിങ്ങള്‍ എവിടുത്തെ മാധ്യമപ്രവര്‍ത്തകനാണ് എന്നൊക്കെയായിരുന്നു സെന്‍കുമാര്‍ ക്ഷുഭിതനായി ചോദിച്ചത്.
സെന്‍കുമാറിനും സുഭാഷ് വാസുവിനും ഒപ്പം എത്തിയവര്‍ മാധ്യപ്രവര്‍ത്തകനെ പുറത്താക്കാന്‍ ശ്രമിച്ചതോടെ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുകയും അത് തര്‍ക്കത്തില്‍ കലാശിക്കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Vellappally Natesan swindled Rs 1600 crore from SNDP, alleges T. P. Senkumar, Thiruvananthapuram, News, Politics, SNDP, Press meet, Probe, Corruption, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.