Vellappally Natesan | ജാതി സെന്‍സസിന് എതിരല്ല, കണക്കുകള്‍ എടുത്ത് പെട്ടിയില്‍ അടച്ചു വയ്ക്കുകയല്ല വേണ്ടത്, അധികാര സ്ഥാനങ്ങളില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കണമെന്നും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചേര്‍ത്തല: (KVARTHA) ജാതി സെന്‍സസിന് എസ് എന്‍ ഡി പി യോഗം എതിരല്ലെന്ന് ജെനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്‍. ജാതി സെന്‍സസ് നടത്തുന്നെങ്കില്‍ പിന്നോക്ക വിഭാഗക്കാര്‍ക്കും കൂടി പങ്കാളിത്തം ഉറപ്പാക്കണമെന്നും ഇപ്പോള്‍ നടത്തുന്നത് രാഷട്രീയ കോലാഹലങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 
Aster mims 04/11/2022

Vellappally Natesan | ജാതി സെന്‍സസിന് എതിരല്ല, കണക്കുകള്‍ എടുത്ത് പെട്ടിയില്‍ അടച്ചു വയ്ക്കുകയല്ല വേണ്ടത്, അധികാര സ്ഥാനങ്ങളില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കണമെന്നും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്‍

കണക്കുകള്‍ എടുത്ത് പെട്ടിയില്‍ അടച്ചു വയ്ക്കുകയല്ല വേണ്ടത്. ജനസഖ്യാനുപാതികമായി അധികാര സ്ഥാനങ്ങളില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് കൂടി പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍ എസ് എസ് നിലപാടും എസ് എന്‍ ഡി പി നിലപാടും ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. മാന്യമായി പ്രവര്‍ത്തനം നടത്തുന്ന വീണാ ജോര്‍ജിനെതിരെ നടത്തിയ ആക്ഷേപങ്ങള്‍ ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന നിലപാടാണ്. രാഷ്ട്രീയ ദേദമില്ലാതെ സഹകരണ മേഖലയില്‍ കൊള്ള നടന്നിട്ടുണ്ട്. അതിന്റെ പേരില്‍ ഈ മേഖലയെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഴിഞ്ഞത്ത് സംഘടിതമായി അണികളെ ഇളക്കി യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ശരിയല്ലെന്നും മതമേലധ്യക്ഷന്‍മാര്‍ പക്വതയോടെ പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചങ്ങലയ്ക്കു ഭ്രാന്തു പിടിക്കുന്ന സ്ഥിതിയാകരുത്. വികസനത്തിനു വിട്ടുവീഴ്ചകള്‍ അനിവാര്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Keywords: Vellappally Natesan on caste census, Alappuzha, News, Vellappally Natesan, Caste Census, SNDP, NSS, Politics, Religion, Controversy, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia