അന്ന് വി എസ് ഇടപെട്ടില്ലായിരുന്നെങ്കില്‍ വെളളാപ്പള്ളി കണിച്ചുകുളങ്ങര ക്ഷേത്രകമ്മിറ്റി പ്രസിഡന്റാകില്ലായിരുന്നു
Oct 2, 2015, 13:02 IST
തിരുവനന്തപുരം: (www.kvartha.com 02.10.2015) എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സ്വന്തം നാടായ കണിച്ചുകുളങ്ങരയിലെ ക്ഷേത്രകമ്മിറ്റിയുടെ പ്രസിഡന്റായത് വി എസ് അച്യുതാനന്ദന്റെ ശുപാര്‍ശയില്‍.
പതിറ്റാണ്ടുകളായി കണിച്ചുകുളങ്ങര ക്ഷേത്രകമ്മിറ്റിയുടെ ചോദ്യം ചെയ്യപ്പെടാത്ത പ്രസിഡന്റാണ് വെള്ളാപ്പള്ളി എന്നത് അദ്ദേഹത്തിന്റെ ജനകീയതയ്ക്കു തെളിവായി എസ്എന്‍ഡിപി യോഗവും ഇപ്പോള്‍ ബിജെപിക്കാരും പറയുന്ന സാഹചര്യത്തിലാണ് ഈ യാഥാര്‍ത്ഥ്യം വെളിപ്പെടുന്നത്.
ഇപ്പോള്‍ സിപിഎമ്മിനെ പൊതുവേയും വി എസിനെ പ്രത്യേകിച്ചും ശത്രുപക്ഷത്താക്കി കടന്നാക്രമക്കുകയാണ് വെളളാപ്പള്ളി. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ മുമ്പ് വെള്ളാപ്പള്ളിക്ക് യാതൊരു സ്വാധീനവും ഉണ്ടായിരുന്നില്ല. പലവട്ടം ഭാരവാഹിയാകാന്‍ ശ്രമിച്ചെങ്കിലും നടന്നുമില്ല. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയാകുന്നതിനുമുമ്പേ തന്നെ വലിയ ബിസിനസുകാരനും സമ്പന്നനുമായിരുന്നെങ്കിലും ക്ഷേത്ര ഭാരവാഹിയാകുന്ന കാര്യത്തില്‍ ഇതൊന്നും സഹായിച്ചില്ല. വി എസുമായി അടുപ്പമുള്ളവരും സിപിഎം അനുഭാവികളുമായിരുന്നു ക്ഷേത്രസമിതിയിലെയും ആ പ്രദേശത്തെ വിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങളിലെയും വലിയൊരു വിഭാഗം.
തന്റെ ശ്രമം പലവട്ടം പരാജയപ്പെട്ടപ്പോഴാണ് വെള്ളാപ്പള്ളി വി എസിനെ തേടിയെത്തിയത്. പാര്‍ട്ടിക്ക് സാമ്പത്തികമുള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്തിരുന്ന വെള്ളാപ്പള്ളിയെ തള്ളാന്‍ അക്കാലത്ത് വി എസിന് കഴിയുമായിരുന്നില്ല. വെള്ളാപ്പള്ളിക്കാകട്ടെ വി എസിനോട് മറ്റാരോടുമുള്ളതിനേക്കാള്‍ ആദരവുമായിരുന്നു. പാര്‍ട്ടിയില്‍ വി എസ് അതിശക്തനായിരുന്ന കാലമായിരുന്നു അതെന്ന പ്രത്യേകതയുമുണ്ട്.
കണിച്ചുകുളങ്ങര പ്രദേശത്തെ പാര്‍ട്ടി നേതാക്കളുമായും പ്രധാനപ്രവര്‍ത്തകരുമായും കൂടിയാലോചിച്ച് വെള്ളാപ്പള്ളിക്കുവേണ്ടി വി എസ് ഇടപെട്ടതോടെ വെള്ളാപ്പള്ളി ക്ഷേത്രഭരണ സമിതി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അതിന് വി എസിനോടു സിപിഎമ്മിനോടുമുള്ള നന്ദി അദ്ദേഹം മറച്ചുവച്ചുമില്ല. പക്ഷേ, കണിച്ചുകുളങ്ങരയിലെപ്പോലും പുതിയ തലമുറയ്ക്ക് ഇക്കാര്യത്തേക്കുറിച്ചു വേണ്ടത്ര ധാരണയില്ല.
ആലപ്പുഴ ജില്ലയിലെത്തന്നെ മാമ്പുഴക്കരിയില്‍ കഴിഞ്ഞ ഓണക്കാലത്ത് എസ്എന്‍ഡിപി യോഗം ശാഖ സംഘടിപ്പിച്ച സെമിനാറില്‍ വി എസ് വെള്ളാപ്പള്ളിക്കെതിരേ നടത്തിയ പ്രസംഗത്തോടെ ഇരുവരും കൂടുതല്‍ അകന്നിരിക്കുകയാണ് ഇപ്പോള്‍. ശ്രീനാരായണ ഗുരുവിനെ ഈഴവ ൈദവമാക്കാന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നുവെന്ന് വി എസും ഈഴവരുടെ മാത്രമാണ് ഗുരുവെന്ന് വെള്ളാപ്പള്ളിയും പറഞ്ഞു. അതിന്റെ തുടര്‍ച്ചയായി വെള്ളാപ്പളളി എസ്എന്‍ കോളജുകളിലെ നിയമനത്തിന് വന്‍തുക വാങ്ങുന്നു എന്ന ആരോപണവും വി എസ് ഉയര്‍ത്തിയിരിക്കുകയാണ്.

Also Read:
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വാക്കുപാലിച്ചു; ഉദുമയിലെ ബീവറേജസ്, കാസര്‍കോട് അണങ്കൂരിലെ കണ്‍സ്യൂമര്‍ ഫെഡ് മദ്യശാലകള്‍ അടച്ചുപൂട്ടി
Keywords: Vellappally elected as temple committee president with support of V S Achuthanandan, Thiruvananthapuram, CPM, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.