Vellapally Natesan | 'കെബി ഗണേഷ് കുമാര്‍ എംഎല്‍എ വൃത്തികെട്ടവന്‍, ആസക്തി പണത്തോടും പെണ്ണിനോടും'; ഇത്തരത്തിലുള്ള പകല്‍മാന്യനെ മന്ത്രിസഭയില്‍ ഉള്‍പെടുത്തുന്നത് ജനാധിപത്യത്തിന്റെ അപചയമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

 


പത്തനംതിട്ട: (www.kvartha.com) കെബി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് എന്‍ ഡി പി യോഗം ജന.സെക്രടറി വെള്ളാപ്പള്ളി നടേശന്‍. ഗണേഷ് കുമാര്‍ വൃത്തികെട്ടവനെന്നും ആസക്തി പണത്തോടും പെണ്ണിനോടുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ പകല്‍മാന്യനെ മന്ത്രിസഭയില്‍ ഉള്‍പെടുത്തുന്നതു ജനാധിപത്യത്തിന്റെ അപചയമാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
Vellapally Natesan | 'കെബി ഗണേഷ് കുമാര്‍ എംഎല്‍എ വൃത്തികെട്ടവന്‍, ആസക്തി പണത്തോടും പെണ്ണിനോടും'; ഇത്തരത്തിലുള്ള പകല്‍മാന്യനെ മന്ത്രിസഭയില്‍ ഉള്‍പെടുത്തുന്നത് ജനാധിപത്യത്തിന്റെ അപചയമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

കലഞ്ഞൂര്‍ മധു മാന്യനാണ്. അയാളെ ചവിട്ടി കളഞ്ഞിട്ടാണു മാനത്യയുടെ ഒരു തരി പോലുമില്ലാത്തയാള്‍ എന്‍ എസ് എസിന്റെ തലപ്പത്തു കയറിയിരിക്കുന്നതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അപ്പോള്‍ കാണുന്നവനെ അപ്പായെന്നു വിളിക്കുന്നയാളാണ്. പുറത്തു കാണുന്ന കറുപ്പു തന്നെയാണു അയാളുടെ ഉള്ളിലും. തരം പോലെ മറുകണ്ടം ചാടുന്ന രാഷ്ട്രീയ ചാണക്യനാണ്. തിരുവഞ്ചൂര്‍ അധികാരത്തിനു വേണ്ടി കാണിച്ച തറവേലയാണു സോളര്‍ കേസ് എന്നും അദ്ദേഹം പറഞ്ഞു.

ഗൂഢാലോചന അന്വേഷിച്ചാല്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങും. ഗണേഷിനെ മന്ത്രിയാക്കിയാല്‍ സര്‍കാരിന്റെ പ്രതിഛായയെ ബാധിക്കും. തുണിയുടുക്കാതെ നടക്കുന്നവനെ തുണിപൊക്കി കാണിക്കുന്നതിനു തുല്യമാണു ഗണേഷ് കുമാറിന്റെ അവസ്ഥ എന്നും അദ്ദേഹം പരിഹസിച്ചു. ഫെന്നി ബാലകൃഷ്ണന്‍ പറയുന്നതെല്ലാം കള്ളക്കഥകളാണ്. ആരുടെയും പേരു ചേര്‍ക്കാനോ ഒഴിവാക്കാനോ താന്‍ ഇടപെട്ടിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്ക് മാധ്യമങ്ങള്‍ നല്‍കിയ ദൈവീക പരിവേഷമാണു പുതുപ്പള്ളിയിലെ വന്‍ വിജയത്തിനു കാരണം. കുലംകുത്തികളുടെ ബീഭത്സ രൂപമാണ് സിബിഐ റിേപാര്‍ടിലൂടെ പുറത്തു വന്നിട്ടുള്ളത്. 'അച്ഛനെയും സഹോദരിയെയും ചതിച്ചവനാണു ഗണേഷ് കുമാര്‍. ഒരുകാലത്തും അദ്ദേഹത്തെ മന്ത്രിയാക്കാന്‍ പാടില്ല. ജനാധിപത്യത്തെ വ്യഭിചരിക്കുന്നയാളാണ് അയാള്‍. സിനിമാക്കാരനായാല്‍ എന്തുമാകാമെന്ന ധാരണ വേണ്ട' എന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

Keywords:  Vellapally Natesan Slams K B Ganeshkumar MLA, Pathanamthitta, News, Vellapally Natesan, Criticized, K B Ganeshkumar, Solar Case, CBI Report, Politics, Religion, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia