പടുകിളവനായ വി.എസിനെ പ്രചരണത്തിന് കൊണ്ടുനടക്കുന്നത് ജനം ഇഷ്ടപ്പെടുന്നതിനാല്‍: വെള്ളാപള്ളി
Mar 28, 2014, 12:27 IST
ADVERTISEMENT
കാസര്‍കോട്: (www.kvartha.com 28.03.2014) പടുകിളവനായ വി.എസ്. അച്യുതാനന്ദനെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പാര്‍ട്ടി കൊണ്ടുനടക്കുന്നത് ജനം ഇഷ്ടപ്പെടുന്നതിനാലാണെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേഷന്‍ പറഞ്ഞു.
കാസര്‍കോട്ട് എസ്.എന്‍.ഡി.പി. യോഗം കേന്ദ്ര വനിതാസംഘം ജില്ലാ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ വെള്ളാപ്പള്ളി പാലക്കുന്ന് ബേക്കല്‍ പാലസ് ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. വി.എസിന്റെ ഇപ്പോഴത്തെ നിലപാട് മാറ്റം എല്‍.ഡി.എഫിന് ഗുണംചെയ്യും.
ഗൗരിയമ്മയുടെ വരവ് ഗുണംചെയ്യുമെന്ന് കരുതുന്നില്ല. അവസരവാദവും തത്വാദിഷ്ഠിതവുമല്ലാത്ത നിലപാടാണ് ഗൗരിയമ്മയ്ക്കുള്ളതെന്നും വെള്ളാപള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി. സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് മാര്‍ച്ച് 31ന് പ്രഖ്യാപിക്കും. സമദൂരമായിരിക്കില്ല ശരിദൂരമായിരിക്കും എസ്.എന്‍.ഡി.പി. സ്വീകരിക്കുകയെന്നും വെള്ളാപള്ളി കൂട്ടിച്ചേര്‍ത്തു.
Also Read:
കെ. സുരേന്ദ്രന്‍ വെള്ളാപള്ളി നടേശനുമായി രഹസ്യ കൂടിക്കാഴ്ച നടത്തി
Keywords: Kasaragod, V.S Achuthanandan, Election-2014, Inauguration, Media, Hotel, LDF, Politics, Vellapally Natesan, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.