Found Dead | തൃശ്ശൂര്‍ വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ 2 സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍
Apr 29, 2024, 09:46 IST
തൃശ്ശൂര്‍: (KVARTHA) വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. കാര്‍ഷിക സര്‍വകലാശാല കാംപസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
തിങ്കളാഴ്ച (29.04.2024) രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് ഇവിടെ വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് ആദ്യം സംഭവം അറിയുന്നത്. ഇതിന് പിന്നാലെ എത്തിയ കാഷ്യറും മാനേജരുമാണ് പൊലീസിന് വിവരം നല്‍കിയത്.
തിങ്കളാഴ്ച (29.04.2024) രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് ഇവിടെ വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് ആദ്യം സംഭവം അറിയുന്നത്. ഇതിന് പിന്നാലെ എത്തിയ കാഷ്യറും മാനേജരുമാണ് പൊലീസിന് വിവരം നല്‍കിയത്.
ഒരാളുടെ മൃതദേഹം ബാങ്ക് കെട്ടിടത്തില്‍ നിന്നും മറ്റേയാളുടെ മൃതദഹം സമീപത്തൊരു ചാലില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ആന്റണിയെ കൊലപ്പെടുത്തി അരവിന്ദാക്ഷന്‍ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം. ആന്റണിയെ മര്‍ദനമേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും ഇരുവരും തമ്മില്‍ ജോലി സംബന്ധമായ തര്‍ക്കമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
Keywords: News, Kerala, Thrissur-News, Local-News, Vellanikkara News, Thrissur News, Vellanikkara Service Co-Operative Bank, Two Person, Security Staff, Found Dead, Police, Case, Employee, Bank Manager, Sweeper, Cashier, Vellanikkara service co operative bank's two security staff found dead.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.